24
Feb 2023
Thu
24 Feb 2023 Thu

പാരിസ്: ലയൺ മെസ്സിയും നെയ്മറും അടങ്ങുന്ന താരനിര ഉണ്ടായിട്ടും മാഴ്‌സെയോട് തോറ്റ് ഫ്രഞ്ച് കപ്പിൽ നിന്ന് പി.എസി.ജി പുറത്ത്. ഒളിമ്പിക് മാഴ്‌സെയ്‌ക്കെതിരെ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് തുടർച്ചയായ രണ്ടാം വർഷവും പി.എസ്.ജി ഫ്രഞ്ച് കപ്പ് ഉയർത്താതെ മടങ്ങുന്നത്. പരിക്ക് കാരണം കിലിയൻ എംബാപ്പെ ഇല്ലാതെയാണ് പി.എസ്.ജി ഇറങ്ങിയത്. അലക്‌സിസ് സാഞ്ചെസ്, റസലൻ മാലിനോവ്‌സ്‌കി എന്നിവർ മാഴ്‌സെക്കായി ഗോൾ നേടിയപ്പോൾ സെർജിയോ റാമോസിന്റെ വകയായിരുന്നു പി.എസ്.ജിയുടെ ആശ്വസഗോൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

31ാം മിനിറ്റിൽ സാഞ്ചസിന്റെ പെനാൽറ്റി ഗോളിൽ ആണ് മാഴ്‌സെ ലീഡ് എടുത്തത്. തിരിച്ചടിക്കാൻ ശ്രമിച്ച പിഎസ്ജി ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ സെർജിയോ റാമോസിലൂടെ സമനില നേടി.

സ്‌കോർ 1- 1 എന്ന നിലയിൽ ആദ്യ പകുതി അവസാനിച്ചു. ഇരുടീമുകളുടെയും ലീഡ് നേടാനുള്ള ശ്രമങ്ങൾക്കൊടുവിൽ ൽ57ാം മിനിറ്റിൽ മാഴ്‌സെയുടെ മാലിനോവ്‌സ്‌കി നേടിയ തകർപ്പൻ ഗോളിൽ അവർ ലീഡ് തിരികെയെടുത്തു. തിരിച്ചുവരവിന് പിഎസ്ജി ശ്രമിച്ചെങ്കിലും പിന്നെ അവർക്ക് ഗോൾ കണ്ടെത്താനായില്ല.
പി.എസ്.ജിയുടെ ഇറ്റാലിയൻ ഗോൾകീപ്പർ ഡൊന്നറുമ്മയുടെ കിടിലൻ സേവുകളാണ് കൂടുതൽ ഗോളുകളിൽനിന്ന് ടീമിനെ രക്ഷിച്ചത്.