17
Jul 2023
Sun
17 Jul 2023 Sun

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ജംഇയ്യത്ത് ഉലമ ഇ-ഇസ്‌ലാം-ഫസല്‍ (ജെയുഐഎഫ്) പാര്‍ട്ടി യോഗത്തിനിടെ വന്‍ സ്‌ഫോടനം. 40 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ ജെയുഐഎഫിന്റെ പ്രാദേശിക നേതാക്കളില്‍ ഒരാളുമുണ്ടെന്നാണ് വിവരം. ബജൗറിയിലെ ഖാറില്‍ നടന്ന യോഗത്തിനിടെയായിരുന്നു സ്‌ഫോടനം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>