18
Mar 2024
Fri
18 Mar 2024 Fri
media baron Rubert Murdoc To marry for fifth time

ന്യൂയോര്‍ക്ക്: 92ാംവയസ്സില്‍ അഞ്ചാമത്തെ ഭാര്യയെ സ്വന്തമാക്കാന്‍ മാധ്യമഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്. പെണ്‍സുഹൃത്തായ ഇലീന ഴുകോവയെ ജൂണില്‍ വിവാഹം കഴിക്കുമെന്ന് റൂപര്‍ട്ട് മര്‍ഡോക് അറിയിച്ചു. റഷ്യയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയതാണ് ഴുകോവ. മോളിക്യുളര്‍ ബയോളജിസ്റ്റായ ആയ ഴുകോവ(67)ഇപ്പോള്‍ വിശ്രമജീവിതം നയിക്കുകയാണ്.(media baron Rubert Murdoc To marry for fifth time)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോഡലായ ജെറി ഹാള്‍ ആണ് മര്‍ഡോകിന്റെ നാലാമത്തെ ഭാര്യ. ആസ്‌ത്രേലിയന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ആയിരുന്ന പാട്രിഷ്യ ബൂക്കര്‍ ആണ് മര്‍ഡോകിന്റെ ആദ്യ ഭാര്യ. 1960കളില്‍ പാട്രിഷ്യയും മര്‍ഡോകും വിവാഹമോചിതരാവുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകയായ അന്ന ടോര്‍വ് ആണ് രണ്ടാം ഭാര്യ. 30 വര്‍ഷത്തിലേറെ നീണ്ട വിവാഹബന്ധം 1999ല്‍ ഇരുവരും വേര്‍പെടുത്തി. മൂന്നാം ഭാര്യ വെന്‍ഡി ഡെങ്ങും മര്‍ഡോകും 2013ല്‍ വിവാഹമോചിതരായി. ദ വാള്‍ സ്ട്രീറ്റ് ജേണല്‍, ഫോക്‌സ് ന്യൂസ് തുടങ്ങിയ ഒഒട്ടേറെ മാധ്യമസ്ഥാപനങ്ങളുടെ ഉടമയായ മര്‍ഡോക്കിന് 20 ബില്യന്‍ ഡോളറിലേറെ ആസ്തിയുണ്ടെന്നാണ് ഫോബ്‌സ് റിപോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ആന്‍ ലെസ് ലിയെ വിവാഹം കഴിക്കുമെന്ന് മര്‍ഡോക് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതു നടന്നില്ല.