22
Feb 2023
Mon
22 Feb 2023 Mon

കുടുംബം ചികില്‍സ നിഷേധിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികില്‍സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. നെഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. ചൊവ്വാഴ്ച രാവിലെ 8ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിംസില്‍ എത്തി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം ഐസിയുവില്‍ തുടരുന്ന ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ ഉമ്മന്‍ചാണ്ടിയെ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യവിവരം അന്വേഷിച്ചു. പനിയും ചുമയേയും തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

അസുഖബാധിതനായ ഉമ്മന്‍ചാണ്ടിക്ക് കുടുംബം ചികില്‍സ നിഷേധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ സഹോദരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതു നിഷേധിച്ച് ഉമ്മന്‍ചാണ്ടിയും മകന്‍ ചാണ്ടി ഉമ്മനും രംഗത്തുവന്നിരുന്നു. ചികില്‍സയ്ക്കായി ഉമ്മന്‍ചാണ്ടി ബംഗളുരുവിലേക്ക് പോകാനിരിക്കുകയായിരുന്നുവെന്നും അതിനിടെയാണ് പനി പിടിപെടുന്നതെന്നുമാണ് കുടുംബം നല്‍കുന്ന വിശദീകരണം.