|
അന്ന് സുന്ദരി പട്ടത്തിനുള്ള മത്സരത്തിൽ ഐശ്വര്യ റായിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തി, അക്കാലത്ത് ബോളിവുഡിലെ തിരക്കേറിയ നായികയും അയിരുന്നു ബർഖ മദൻ. എന്നൽ ഇന്ന് ആർഭാട ജീവിതം എല്ലാം ഉപേക്ഷിച്ച് ആത്മീയ മാർഗത്തിലേക്ക് തിരിഞ്ഞ ബാർഖ കടൻ ബുദ്ധ സന്യാസിനി ആയി മാറിയിരിക്കുന്നു.
അക്ഷയ് കുമാറിനൊപ്പം ‘ഖിലാഡിയോൺ കാ ഖിലാഡി’ എന്ന ചിത്രത്തിൽ അഭിനയിച്ച ബർഖ മിനിസ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതയാണ്.
‘ഘർ ഏക് സപ്ന’ എന്ന സീരിയലും ബർഖയെ ശ്രദ്ധേയയാക്കി. ഐശ്വര്യ റായ്, സുഷ്മിത സെൻ, പ്രിയ ഗിൽ, ശ്വേതാ മേനോൻ എന്നിവർക്കൊപ്പം ഫെമിനാ മിസ് ഇന്ത്യ മത്സരത്തിലും ബർഖ മത്സരിച്ചിരുന്നു. 1984ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റ് ആയിരുന്നു ബർഖ. ബൂട്ട്, സോച്ച് ലോ, സുര്‍ഖാബ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ബർഖ ചെയ്തിരുന്നു.
പഞ്ചാബ് സ്വദേശിനിയായ ബർഖ 2002ലാണ് ദലൈ ലാമയുടെ ആശയങ്ങളിൽ ആകൃഷ്ടയാവുന്നത്. ഇപ്പോൾ കാഠ്മണ്ഡുവിലെ ആശ്രമത്തിൽ സന്യാസ ജീവിതം പിൻതുടരുകയാണ് ബർഖ. നടിയുടെ പുത്തൻ ജീവിത രീതി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
Meet Barkha Madan, Who Left Acting To Become A Nun


