15
May 2024
Fri
15 May 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലയാളികള്‍ക്ക് എം.ജി ശ്രീകുമാര്‍ എന്ന ഗായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികള്‍ മൂളി നടക്കുന്ന നിരവധി ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം നീണ്ട നാല് പതിറ്റാണ്ടുകളായി നമുക്കൊപ്പം ഉണ്ട്. ഗാന രംഗത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയായ എംജി ശ്രീകുമാറിന്റെ വ്യക്തി ജീവിതം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ലേഖയാണ് അദ്ദേഹത്തിന്റെ ഭാര്യ. പ്രണയിച്ച് വിവാഹിതരായ ഇരുവരും ഇന്നും ജീവിതം ആസ്വദിക്കുന്നവരാണ്. പ്രണയത്തെക്കുറിച്ചും കുട്ടികളെക്കക്കുറിച്ചുമുള്ള എംജി ശ്രീകുമാറിന്റെ അഭിമുഖം വൈറലായിരിക്കുകയാണ്.

‘കുട്ടികള്‍ ഇല്ലാത്തത് നിങ്ങളുടെ തീരുമാനമാണോ ദൈവ നിശ്ചയമാണോ?’ എന്നായിരുന്നു ചോദ്യം, തങ്ങളുടെ തീരുമാനം ആണ് കുട്ടികള്‍ വേണ്ടാ എന്നത് എന്നാണ് അദ്ദേഹം പറയുന്നു. ശേഷം ഇതേക്കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം പറയുന്നുണ്ട്. ഞങ്ങളുടെ തീരുമാണ് കുട്ടികള്‍ വേണ്ടാ എന്ന്. ഉണ്ടായാല്‍ നല്ലതായിരിക്കണം ഇല്ലേല്‍ ഉണ്ടാവാതിരിക്കുന്നതാണ് നല്ലത്.

ആ ഒരു റിസ്‌ക്ക് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും എടുക്കാന്‍ താല്പര്യമില്ല. ഞാന്‍ വളരെ വ്യത്യസ്തമായി ആലോചിക്കുന്ന ഒരു മനുഷ്യനാണ്. കാരണം ഞാന്‍ എന്റെ തീരുമാനത്തിന് കല്യാണം കഴിച്ചു. എന്റെ തീരുമാനത്തിന് കുട്ടികള്‍ വേണ്ടാന്ന് വെച്ചു. ഞാന്‍ പ്രാക്ടിക്കലായി ഞാന്‍ കണ്ടും കേട്ടും മനസ്സിലാക്കിയിട്ടുണ്ട്, പലരുടേയും മക്കള്‍ പ്രശ്‌നമാണ്- അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

ജീവിതം ആസ്വദിക്കാനാണോ കുട്ടികള്‍ വേണ്ടാ എന്ന് വെച്ചത് എന്ന ചോദ്യത്തിന്, അങ്ങനെയൊന്നുമില്ല ജീവിതം ആസ്വദിച്ചതൊക്കെ മതി ധാരാളം ആസ്വദിച്ചു. ഞാന്‍ ഒരു തീരുമാനം എടുത്തു, ചില കാരണങ്ങളാല്‍ എനിക്കത് വെളിപ്പെടുത്താന്‍ സാധിക്കില്ല, വേറൊന്നുമല്ല ഞങ്ങളുടെ പേഴ്‌സണല്‍ പ്രശ്‌നങ്ങളൊന്നുമല്ല, ഞങ്ങള്‍ കണ്ടുമനസ്സിലാക്കിയടത്തോളം ഞാന്‍ ആദ്യ പറഞ്ഞ പോയിന്റ് കുട്ടികള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ അത് നല്ലതായിരിക്കണം, അത് തലവേദനയായിരിക്കരുത്, ഇല്ലെങ്കില്‍ ഉണ്ടാവാതിരിക്കുന്നതാണ് നല്ലത് എന്നാണ് എന്റെ പോളിസി, എന്നാണ് അദ്ദേഹം പറഞ്ഞു.

mg sreekumar opens up about why he and wife- ecided not have child