27
Jan 2024
Tue
27 Jan 2024 Tue

കോ​ട്ട​യം: വീ​ട്ടു​ജോ​ലി​ക്കെ​ത്തി മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷം മുങ്ങാ​ൻ ശ്ര​മി​ച്ച ഇതര സംസ്ഥാന സ്വദേശിനിയായ യു​വ​തി​ അറസ്റ്റിൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യാ​യ അ​സി​യാ ​ബാ​നു എ​ന്ന ആ​തി​ഫ ഖാത്തൂ​നെ​യാ​ണ് (24) ഈ​സ്റ്റ് പൊ​ലീ​സ് മണിക്കൂറുക​ൾ​ക്ക​കം അ​റ​സ്റ്റ് ചെ​യ്ത​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊ​ല്ലാ​ട് സെ​ന്റ് പോ​ൾ​സ് പ​ള്ളി​യു​ടെ സ​മീ​പ​ത്തെ മ​ർ​ച്ച​ന്റ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​ന്റെ വീ​ട്ടി​ൽ ഒ​രു​ മാ​സ​മാ​യി വീ​ട്ടു​ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു യുവതി. ക​ഴി​ഞ്ഞ ദി​വ​സം വീട്ടുകാർ അ​മ്മ​യെ ത​നി​ച്ചാ​ക്കി ആ​ശു​പ​ത്രി​യി​ൽ പോ​യ സ​മ​യ​ത്ത് അ​ല​മാ​ര​യി​ൽ ​നി​ന്ന്​ 1,40,000 രൂ​പ​യും അ​മ്മ​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മൂ​ന്നു​ പ​വ​ന്‍റെ മാ​ല​യും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

വീട്ടുകാർ വി​വ​രം അ​റി​യി​ച്ചതിനെ തുടർന്ന് പൊലീസ് കോ​ട്ട​യം ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​വ​രെ മാ​ല​യും പ​ണ​വു​മാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​ നി​ന്ന് പി​ടി​കൂ​ടു​ക​യായി​രു​ന്നു.

ഈ​സ്റ്റ് എ​സ്എ​ച്ച്​ഒ യു ​ശ്രീ​ജി​ത്, എ​സ്.ഐ​മാ​രാ​യ ദി​ലീ​പ് കു​മാ​ർ, സ​ന്ദീ​പ്, സ​ജി എം. പി, ബി​ജു​മോ​ൻ നാ​യ​ർ, സി​പിഒ​മാ​രാ​യ പ്ര​തീ​ഷ് രാ​ജ്, യേ​ശു​ദാ​സ്, അ​ജി​ത്, വി​ബി​ൻ, അ​ജേ​ഷ്, ഗി​രീ​ഷ് കു​മാ​ർ, അ​നൂ​പ് വി​ശ്വ​നാ​ഥ്, പു​ഷ്പ​കു​മാ​രി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.