മോസ്‌കോ: റഷ്യയില്‍ സൈനിക വിമാനം തകര്‍ന്ന് വീണുണ്ടായ വന്‍ ദുരന്തത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ ഐ എല്‍ 76 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റഷ്യ യുക്രൈന്‍ അതിര്‍ത്തി പ്രദേശമായ ബെല്‍ഗ്രോഡ് മേഖലയിലേക്കുള്ള യാത്രക്കിടെയാണ് ദുരന്തമുണ്ടായതെന്നാണ് വിവരം.കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും റഷ്യന്‍ തടവുകാരായ യുക്രൈന്‍ സൈനികരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
|
തടവുകാരെ മാറ്റി പാര്‍പ്പിക്കാനായി കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടയത്. വിമാനത്തിലെ 6 ക്രൂ മെമ്പര്‍മാരും 3 റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിനകത്തുണ്ടായിരുന്നതായി റഷ്യന്‍ ഡിഫന്‍സ് മിനിസ്ട്രി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


