22
Jan 2023
Mon
22 Jan 2023 Mon

ലൂസിയാന: 2022ലെ വിശ്വസുന്ദരി പട്ടം അമേരിക്കയുടെ 28കാരിയായ ആര്‍ബോണി ഗബ്രിയേലിന്. മിസ് വെനസ്വേല അമാന്‍ഡാ ഡുഡമേല്‍, മിസ് ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് ആന്‍ഡ്രേയ്‌ന് മാര്‍ട്ടിനെസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കഴിഞ്ഞ വര്‍ഷത്തെ വിശ്വസുന്ദരി ഇന്ത്യയുടെ ഹര്‍നാസ് സന്ധുവാണ് ആര്‍ബോണിയയെ കിരീടം ചൂടിച്ചത്. ആര്‍ബോണി ഫാഷന്‍ ഡിസൈനറും മോഡലും വോളിബോള്‍ താരവും കൂടിയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ദിവിത റായ് ആയിരുന്നു. അവസാന 16ല്‍ ഇടം നേടി ഒടുവില്‍ പുറത്താവുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>