13
Mar 2023
Sun
13 Mar 2023 Sun

വാഷിങ്ടണ്‍: യുഎസിലെ മിസിസിപ്പിയിലും അലബാമയിലും ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 26 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി നഗരങ്ങളാണ് കൊടുങ്കാറ്റില്‍ താറുമാറായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരവധി ചെറു കെട്ടിടങ്ങള്‍ നിലംപൊത്തുകയും വാഹനങ്ങള്‍ തകിടംമറിയുകയും വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുകയും ചെയ്തു. 100 മൈലുകളിലേറെ ദൂരമാണ് ചുഴലിക്കാറ്റ് നാശംവിതച്ചത്. കാറ്റിന്റെ ശക്തിയില്‍ തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കു മുകളിലേക്ക് ലോറികളും മരങ്ങളുമൊക്കെ പറന്നുവീണുകിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മിസിസിപ്പി ഗവര്‍ണര്‍ ടേറ്റ് റീവ്‌സ് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മിസ്സിസ്സിപ്പിയില്‍ നിന്നു പുറത്തുവരുന്ന ദൃശ്യങ്ങള്‍ ഹൃദയഭേദകമാണെന്നും സര്‍ക്കാരിനു കഴിയുന്ന സഹായം ചെയ്തു നല്‍കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അലബാമ, ജോര്‍ജിയ എന്നിവിടങ്ങളില്‍ ഞായറാഴ്ചയും ചുഴലിക്കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഇതിനൊപ്പം വന്‍തോതില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക