പെഷാവര്‍: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുടെ പരിപാടിക്കിടെ ദൈവനിന്ദ നടത്തിയ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. അഫ്ഗാനിസ്താനോട് ചേര്‍ന്ന ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ മര്‍ദാന്‍ നഗരത്തിലെ സവല്‍ ധേറിലാണ് സംഭവം.
|
നിഗര്‍ ആലം എന്നയാളാണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ തെഹ് രീക്കെ ഇന്‍സാഫ് പാര്‍ട്ടിയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ നിഗര്‍ ആലം ഇമ്രാന്‍ ഖാന്‍ തനിക്കു പ്രവാചകനെപ്പോലെയാണെന്ന് പറഞ്ഞതാണ് പ്രകോപനകാരണം. സമ്മേളനത്തില്‍ പങ്കെടുത്തിരുന്ന മുതിര്‍ന്നവര്‍ പ്രശ്‌നമുണ്ടാക്കിയതോടെ പൊലീസ് ഇടപെടുകയും നിഗര്‍ ആലം രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ പിന്തുടര്‍ന്നെത്തിയവര്‍ ഇയാളെ തല്ലിക്കൊല്ലുകയായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


