16
Jun 2023
Wed
16 Jun 2023 Wed

മുംബൈ: തെരഞ്ഞെടുപ്പ് ജയിക്കാൻ മോദി പ്രഭാവവും ഹിന്ദുത്വ പ്രത്യയശാസ്ത്രവുംമാത്രം മതിയാകില്ലെന്ന് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ വാരിക. ശക്തമായ പ്രാദേശിക നേതൃനിരയും നല്ല ഭരണവും അനിവാര്യമാണെന്ന് കർണാടക തെരഞ്ഞെടുപ്പിലെ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഓർഗനൈസറിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. നരേന്ദ്രമോദി- അമിത് ഷാ കൂട്ടുകെട്ടിനെതിരെ സംഘപരിവാർ നേതൃനിരയിൽ അതൃപ്തി പുകയുന്നതിനിടെയാണ് ഓർഗനൈസറിലെ വിമർശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽവിയുണ്ടാകാമെന്ന സാധ്യത അപകടകരമാണ്. ബിജെപിക്ക് സ്ഥിതിഗതികൾ വിലയിരുത്താനുള്ള ശരിയായ സമയമിതാണെന്ന് ഓർഗനൈസർ എഡിറ്റർ പ്രഫുല്ല കേത്കർ എഴുതിയ ലേഖനത്തിൽ പറയുന്നു. സംസ്ഥാനതലത്തിൽ സ്വാധീനം ചെലുത്താനായാൽ മാത്രമെ ഇനി തിരഞ്ഞെടുപ്പുകളിൽ വിജയം കാണാനാകൂ. കർണാടകയിൽ അതുണ്ടായില്ലെന്നാണ് ഓർഗനൈസറിന്റെ വിലയിരുത്തൽ.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പലരെയും അത്ഭുതപ്പെടുത്തിയെങ്കിലും ഞെട്ടിച്ചിട്ടില്ല. ഈ ഫലം അടുത്തവർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമാകുമെന്ന് ഊഹിക്കുന്നത് അനുചിതമാണ്. കർണാടക ഫലം പ്രതിപക്ഷത്തിന്റെ വിശേഷിച്ചും കോൺഗ്രസിന്റെ ആത്മവീര്യം കൂട്ടി. മോദി 2014ൽ അധികാരമേറിയ ശേഷം ആദ്യമായാണ് ഒരു സംസ്ഥാനത്ത് നടന്നത തെരഞ്ഞെടുപ്പിൽ ബിജെപി അഴിമതിയെ പ്രതിരോധിച്ചത്. ദേശീയതലത്തിലെ കാര്യങ്ങൾ പറഞ്ഞ് ബിജെപി വോട്ട് പിടിച്ചപ്പോൾ കോൺഗ്രസ് പ്രാദേശികകാര്യങ്ങൾ പറഞ്ഞു. പോളിങ് ശതമാനം കൂടിയിട്ടും ബിജെപിയുടെ വോട്ട് വിഹിതം കൂടിയില്ല. ഭരണവിരുദ്ധ വികാരം ആശങ്കാജനകമാണെന്നും കാര്യങ്ങൾ വിലയിരുത്താൻ ബിജെപിക്ക് യോജിച്ച ഏറ്റവും നല്ലസന്ദർഭമാണിതെന്നും ഒൊർഗനൈസർ മോദി സർക്കാരിനെ ഓർമിപ്പിച്ചു.

മോദി അധികാരത്തിലേറി ഒമ്പത് വർഷത്തിനിടെ ഇതാദ്യമായാണ് സംഘ്പരിവാരിനുള്ളിൽനിന്ന് മോദി സർക്കാരിനെതിരേ വിമർശനം ഉയരുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക