21
Feb 2023
Thu
21 Feb 2023 Thu

ജിദ്ദ: കേരളത്തിലെ വില്ല, പ്രോജക്ട് ഡെവലപ്‌മെന്റ്, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മോണ്‍ട്രീന വില്ലാസ് ആന്റ് റിസോര്‍ട്ട്‌സ് സ്ഥിര വരുമാനത്തിനുള്ള അവസരം ഒരുക്കുന്നു. വിനോദ സഞ്ചാര കേന്ദ്രമായ വയനാട്ടില്‍ നാല്‍പത് വില്ലകളുടെ പുതിയ പദ്ധതിയാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. പദ്ധതിയുടെ ലോഞ്ചിങ് ജിദ്ദ ഇക്വസ്ട്രിയന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സൗത്ത് ഇന്ത്യന്‍ ആന്റ് ബോളിവുഡ് നൈറ്റില്‍ വച്ച് നിര്‍വഹിക്കുമെന്ന് ചെയര്‍മാന്‍ നിയാസ് ചെങ്ങംപള്ളി ജിദ്ദയിൽ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഡംബരവും അന്താരാഷ്ട്ര നിലവാരമുള്ളതുമായ വില്ലകളാണ് ഇവിടെ നിര്‍മിക്കുക. അഞ്ചിനങ്ങളിലുള്ള വില്ലകള്‍ നിക്ഷേപകരില്‍ നിന്ന് ഫണ്ട് കണ്ടെത്തി നിര്‍മിക്കും. അഞ്ച് സെന്റ് ഭൂമിയും വില്ലയും നിക്ഷേപകരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കും. ഈ വില്ലകള്‍ നിക്ഷേപകരില്‍ നിന്ന് ലീസിനെടുത്ത് നിക്ഷേപകര്‍ക്ക് വരുമാനം നല്‍കും വിധത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മുന്‍ പ്രവാസി കൂടിയായ ചെയര്‍മാന്‍ പറഞ്ഞു.

പാര്‍ക്കിങ്, റിസപ്ഷന്‍, പാര്‍ട്ടി ഹാള്‍, റസ്റ്റോറന്റ്, ഹില്‍വ്യൂ പോയന്റ്, ആംഫി തിയേറ്റര്‍, കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൗദി ബിസിനസ് ഡെവലപ്‌മെന്റ് ഹെഡ് ഫവാസ് മുഹ്ദബ്, ഇന്‍വെസ്റ്റ്‌മെന്റ് റിലേഷന്‍ഷിപ് ഹെഡ് പി.റഫ്താസ്, പ്രൊജക്ട് കണ്‍സള്‍ട്ടന്റ് സി.പി മുഹമ്മദ് ആഷിഖ്, ബിസിനസ് ഡെവലപ്‌മെന്റ് സൂപ്പര്‍വൈസര്‍ ഷിറിന്‍ ഫര്‍ഹാന, ഫെസിലിറ്റി മാനേജര്‍ അബ്ബാസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു