12
Dec 2025
Mon
12 Dec 2025 Mon
mother and son found dead inside home

അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കൊല്ലം ചാത്തന്നൂര്‍ ഊന്നിന്‍മൂട് കരിമ്പാലൂര്‍ നിധി ഭവനില്‍ പ്രേംജിയുടെ ഭാര്യ ലൈന(43) മകന്‍ പ്രണവ്(20) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് വിവരം പുറത്തറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫോണ്‍ വിളിച്ചിട്ട് പ്രതികരണമില്ലാതെ വന്നതോടെ ലൈനയുടെ അടുത്ത ബന്ധു വീട്ടില്‍ അന്വേഷിച്ച് എത്തിയപ്പോള്‍ ഗേറ്റും കതകും അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് അയല്‍വാസികളെയും കൂട്ടി നടത്തിയ പരിശോധനയില്‍ ലൈനയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലും പ്രണവിനെ മറ്റൊരു കിടപ്പുമുറിയിലെ ജനാലയിലും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ലൈനയുടെ മറ്റൊരു മകന്‍ എറണാകുളത്ത് പഠിക്കുകയാണ്. പ്രണവ് പോളിടെക്‌നിക് വിദ്യാര്‍ഥിയാണ്. ഇരുവരുടെയും മരണ വിവരം അറിഞ്ഞു പ്രേംജി വിദേശത്തു നിന്നു നാട്ടില്‍ എത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പാരിപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: റെയ്ഡിനിടെ രക്ഷപെടാന്‍ ശ്രമിച്ച യുവതി നാലാം നിലയില്‍ നിന്ന് വീണു