11
Jan 2026
Sun
11 Jan 2026 Sun
mother and her two children drown in Malappuram

മലപ്പുറം പറപ്പൂരില്‍ അമ്മയും രണ്ട് കുട്ടികളും കുളത്തില്‍ മുങ്ങി മരിച്ചു. പള്ളിയോട് ചേര്‍ന്ന കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടം സംഭവിച്ചതാണെന്നാണ് പ്രാഥമിക വിവരം. പറപ്പൂര്‍ സ്വദേശി സൈനബ, മക്കള്‍ ഫാത്തിമ ഫര്‍സീല, ആഷിക് എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹങ്ങള്‍ കോട്ടക്കല്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികളില്‍ ആരോ മുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ചതാണ് കൂട്ടമരണത്തിനു കാരണമായത്. വിവരം പുറത്തറിയാന്‍ വൈകുകയും ചെയ്തു.

ALSO READ: സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു; പിറപ്പുകേടെന്ന് എം എം മണി