18കാരനായ വിദ്യാർഥിയുമായുള്ള അധ്യാപികയുടെ ലൈംഗികബന്ധം കുട്ടിയുടെ മാതാവ് കണ്ടെത്തിയത് ട്രാക്കിങ് ആപ്പിന്റെ സഹായത്തോടെ. യുഎസിലാണ് സംഭവം. സൗത്ത് മക്ലൻബർഗ് ഹൈസ്കൂളിലെ സയൻ അധ്യാപികയായ ഗബ്രിയേല കർതയ ന്യൂഫെൽഡ്(26)ആണ് തന്റെ വിദ്യാർഥിയുമായി നിരന്തരം ലൈംഗികബന്ധം പുലർത്തിവന്നിരുന്നത്. മകൻ റഗ്ബി പരിശീലനത്തിന് ചെല്ലുന്നില്ലെന്ന വിവരമാണ് ഇരുവരും തമ്മിലുള്ള ബന്ധം കണ്ടുപിടിക്കാൻ മാതാവിനെ സഹായിച്ചത്.
|
ലൈഫ്360 എന്ന ആപ്പിന്റെ സഹായത്തോടെയാണ് മാതാവ് മകൻ ഉള്ള സ്ഥലം കണ്ടെത്തിയത്. റഗ്ബി പരിശീലനത്തിനു മകൻ ചെന്നിട്ടില്ലെന്നറിഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പാർക്ക് റോഡ് പാർക്കിൽ മകന്റെ ലൊക്കേഷൻ ലൈഫ്360 ആപ്പ് മുഖേന മാതാവ് തിരിച്ചറിഞ്ഞത്. തുടർന്ന് മാതാവ് പാർക്കിലെത്തുകയും മകനെയും അധ്യാപികയെയും കാറിനുള്ളിൽ സെക്സ് ചെയ്യുന്ന നിലയിൽ ഇവർ കാണുകയുമായിരുന്നു. തുടർന്ന് ഇവർ കാറിന്റെ നമ്പർ പ്ലേറ്റ് അടക്കമുള്ള ഫോട്ടോ പകർത്തി അധികൃതർക്ക് കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തിൽ അധ്യാപിക മുമ്പും വിദ്യാർഥിയെ ലൈംഗികപീഡനത്തിനിരയാക്കിയിരുന്നതായി കണ്ടെത്തി. തുടർന്ന് അധ്യാപിക അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു.
കുടുംബാംഗങ്ങളുടെ ലൊക്കേഷൻ പരസ്പരം ഷെയർ ചെയ്യുന്നതിന് സൗകര്യമൊരുക്കുന്ന കുടുംബ സമൂഹിക ശൃംഖലാ ആപ്ലിക്കേഷനായ ലൈഫ് 360ന് 5 കോടിയിലേറെ ഉപയോക്താക്കളാണുള്ളത്.


