മകളുടെ പ്രതിശ്രുത വരന്റെ അച്ഛനൊപ്പം അമ്മ ഒളിച്ചോടി . മധ്യപ്രദേശിലെ ഉജ്ജയിനലാണ് സംഭവം. 45കാരിയാണ് മകളുടെ പ്രതിശ്രുത വരന്റെ അച്ഛനായ 50കാരനൊപ്പം ഒളിച്ചോടിയത്. അടുത്തിടെയായിരുന്നു ഇരുവരുടെയും മക്കളുടെ വിവാഹ നിശ്ചയം തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്കിടെയായിരുന്നു ഇരുവരും പ്രണയത്തിലായത്.
|
20ഉം 18ഉം വയസ്സുള്ള രണ്ട് മക്കളുടെ അമ്മയായിരുന്നു 45കാരി. വീട്ടമ്മയെ കാണാതായതായി വിവരം ലഭിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അകലെയുള്ള മറ്റൊരു ഗ്രാമത്തില്‍ ഇവര്‍ 50കാരനായ കര്‍ഷകനൊപ്പം താമസിക്കുന്നതായി കണ്ടെത്തിയത്.
എന്നാല്‍ വീട്ടമ്മ കര്‍ഷകനൊപ്പം താമസിക്കാനാണ് തീരുമാനമെന്നും വീട്ടിലേക്ക് തിരിച്ചില്ലെന്നും പോലീസിനെ അറിയിച്ചു. കുടുംബാംഗങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇവര്‍ തന്റെ തീരുമാനം മാറ്റിയില്ല.
ALSO READ: പ്രണയബന്ധം എതിര്‍ത്ത അമ്മയെ കൊന്ന് കെട്ടിത്തൂക്കി 17കാരിയായ മകളും നാല് ആണ്‍സുഹൃത്തുക്കളും
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





