12
Oct 2025
Sun
12 Oct 2025 Sun
mother strangulated daughter over her love affair

കാമുകനെ കാണാന്‍ പോവാനിറങ്ങിയ മകളെ കഴുത്തുഞെരിച്ചുകൊന്ന് അമ്മ. കര്‍ണാടകയെ കര്‍കള താലൂക്കിലെ ഹിര്‍ഗാണ ഗ്രാമത്തിലാണ് സംഭവം. 45കാരിയായ ഗുല്‍സാര്‍ ബാനുവാണ് 19കാരിയായ മകള്‍ ഷിഫ്‌നാസിനെ കൊലപ്പെടുത്തിയത്.

whatsapp കാമുകനെ കാണാന്‍ പോവാനിറങ്ങിയ മകളെ കഴുത്തുഞെരിച്ചുകൊന്ന് അമ്മ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാമുകനെ കാണാന്‍ ഉഡുപ്പിയിലേക്ക് പോവുകയാണെന്ന് ഷിഫ്‌നാസ് അമ്മയെ അറിയിക്കുകയും ഇത് ഗുല്‍സാര്‍ ബാനു എതിര്‍ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇരുവരും വഴക്കുണ്ടായി. വഴക്കിനിടെ ഗുല്‍സാര്‍ മകളെ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നു.

അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയും യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയും ചെയ്തപ്പോഴാണ് കൊലപാതകമാണെന്നു വ്യക്തമായത്. ചോദ്യം ചെയ്യലില്‍ ഗുല്‍സാര്‍ ബാനു കുറ്റം സമ്മതിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ALSO READ: കുട്ടികളുടെ മരണം: ചുമ മരുന്ന് കുറിച്ചുകൊടുത്ത ഡോക്ടര്‍ അറസ്റ്റില്‍