14ാ മത്തെ കുഞ്ഞിനെ സ്വാഗതംചെയ്തു ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ ജീവിതപങ്കാളിയും ന്യൂറാലിങ്കിലെ എക്‌സിക്യൂട്ടീവുമായ ഷിവോണ്‍ സിലിസ് ആണ് മസ്‌കിന്റെ 14ാമത്തെ കുട്ടിക്ക് ജന്മം നല്‍കിയത്. ഷിവോണ്‍ സിലിസ് തന്നെയാണ് കുഞ്ഞ് ജനിച്ച കാര്യം എക്‌സിലൂടെ അറിയിച്ചത്. മസ്‌കും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സെല്‍ഡന്‍ ലൈക്കര്‍ഗസ്സ് എന്നാണ് ആണ്‍കുട്ടിക്ക് പേരിട്ടിരിക്കുന്നത്. ഷിവോണ്‍ സിലിസുമായുള്ള ബന്ധത്തില്‍ സെല്‍ഡനെ കൂടാതെ മൂന്ന് കുട്ടികള്‍ കൂടി മസ്‌കിനുണ്ട്.
|
2021ല്‍ മസ്‌കിന് ഷിവോണുമായുള്ള ബന്ധത്തില്‍ ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നു. 2024ല്‍ അര്‍ക്കേഡിയ എന്ന മൂന്നാമത്തെ കുട്ടിക്കും ഷിവോണ്‍ ജന്മം നല്‍കി. അര്‍ക്കേഡിയയുടെ പിറന്നാള്‍ ദിവസമാണ് നാലാമത്തെ കുഞ്ഞുണ്ടായ സന്തോഷം എക്‌സില്‍ ഷിവോണ്‍ പങ്കുവെച്ചത്.
മൂന്ന് പങ്കാളികളാണ് മസ്‌കിന് ആകെയുള്ളത്. മുന്‍ഭാര്യ ജസ്റ്റിന്‍ വില്‍സണില്‍ ആറ് കുട്ടികളാണ് മസ്‌കിന് ജനിച്ചത്. ഇതില്‍ 2002ല്‍ ജനിച്ച ആദ്യ കുഞ്ഞ് മരിച്ചു.
Discussed with Elon and, in light of beautiful Arcadia’s birthday, we felt it was better to also just share directly about our wonderful and incredible son Seldon Lycurgus. Built like a juggernaut, with a solid heart of gold. Love him so much ♥️
— Shivon Zilis (@shivon) February 28, 2025
കനേഡിയന്‍ ഗായികയായ ഗ്രിംസിലും മസ്‌കിന് മൂന്ന് കുട്ടികളുണ്ട്. അടുത്തിടെ തന്റെ 11 കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കുമായി ടെക്‌സസില്‍ 295 കോടി രൂപ വിലവരുന്ന ആഡംബര ബംഗ്ലാവ് മസ്‌ക് വാങ്ങിയിരുന്നു.
അടുത്തിടെ മസ്‌കിന്റെ 13ാമത്തെ കുഞ്ഞിന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് എഴുത്തികാരിയും ഇന്‍ഫഌവന്‍സറുമായ ആഷ്‌ലി സെയ്ന്റ് ക്ലയര്‍ രംഗത്തെത്തിയെങ്കിലും ഇത് മസ്‌ക് തള്ളുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.
Musk becomes a father again; has 14 children with three partners


