15
Feb 2025
Wed
15 Feb 2025 Wed
GROK-3 XAI ELON MUSK

ഇലോണ്‍ മസ്‌കിന്റെ എക്‌സ്എഐയുടെ ചാറ്റ്‌ബോട്ടായ ‘ഗ്രോക് 3’ എഐ അവതരിപ്പിച്ചിരിക്കുന്നു. (Musk’s AI Startup Unveils Grok-3 Chatbot) എഐ ബോട്ടുകള്‍ പൊതുവേ ചില പ്രത്യേക കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ മടിക്കും. ഉദാഹരണമായി ചാറ്റ്ജിപിടിയും ജെമിനിയുമൊന്നും രാഷ്ട്രീയ കാര്യങ്ങളിലും രാജ്യങ്ങള്‍ തമ്മിലുള്ള വിവാദങ്ങളിലും എങ്ങും തൊടാത്ത മറുപടികളായിരിക്കും നല്‍കുക. ഡീപ് സീക്ക് ചൈനയെ കുറിച്ച് ചോദിച്ചാല്‍ അറിയാത്ത ഭാവം നടിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, ലോകത്തെ ഏറ്റവും മികച്ച എഐ ചാറ്റ്‌ബോട്ട് എന്ന അവകാശവാദവുമായി എത്തുന്ന ഇലോണ്‍ മസ്‌കിന്റെ സ്വന്തം Grok-3 എഐയോട് മസ്‌ക് ഇടപെട്ട പ്രശ്‌നങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും ചോദിച്ചപ്പോള്‍ എല്ലാം തുറന്നുപറയാന്‍ തയാറായി.

മസ്‌കിനെക്കുറിച്ച് സ്വന്തം Grok-3 എഐ പറഞ്ഞ ചില കാര്യങ്ങള്‍ പരിശോധിക്കാം. ടെസ്‌ലയിലെയും സ്‌പേസ് എക്‌സിലെയും തൊഴില്‍ സാഹചര്യങ്ങളെപ്പറ്റി വിമര്‍ശനം ഉയര്‍ന്നതിനെപ്പറ്റി തുറന്നു പറയാന്‍ ഗ്രോക് തയാറായി.

ALSO READ: തന്റെ കുഞ്ഞിന്റെ പിതാവ് ഇലോണ്‍ മസ്‌കെന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; ഇത് പതിമൂന്നാമനോ? മൗനം വെടിഞ്ഞ് മസ്‌ക്

ഒപ്പം അഭയാര്‍ഥികളോട് വിവേചനം കാണിക്കുന്നു, വിവിധ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ മസ്‌ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നു, മസ്‌കിന്റെ ട്വീറ്റുകളും പൊതു പ്രസ്താവനകളും പലപ്പോഴും പ്രകോപനപരമായിരുന്നുവെന്നും തുടങ്ങിയവ മുതല്‍ ജോ റോഗന്റെ പോഡ്കാസ്റ്റില്‍ മസ്‌ക് കഞ്ചാവ് ഉപയോഗിച്ചത് വരെ തുറന്നു പറയാന്‍ ഗ്രോക് തയ്യാറായി.

എന്താണ് Grok-3

ഇലോണ്‍ മസ്‌ക് സ്ഥാപിച്ച എക്‌സ്എഐ( xAI) വികസിപ്പിച്ചെടുത്ത ഗ്രോക്, ഗ്രോക് എന്ന് പേരുള്ള ഒരു വലിയ ഭാഷാ മോഡലിനെ (LLM) അടിസ്ഥാനമാക്കിയുള്ള ഒരു എഐ ചാറ്റ്‌ബോട്ടാണ്.

ആദ്യഘട്ടത്തില്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ് ഉപയോക്താക്കള്‍ക്ക് Grok-3 യുടെ സേവനം ലഭ്യമാണ്. പല പോസ്റ്റുകള്‍ക്കും വലതുവശത്തായി Grok-3 എ.ഐ ഐക്കണ്‍ കൊടുത്തിട്ടുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ആ പോസ്റ്റിനെക്കുറിച്ച് ഗ്രോക് എഐയുടെ വിശദീകരണം വായിക്കാനാകും. എക്സിലെ പ്രീമിയം വരിക്കാര്‍ക്കാണ് Grok-3 ന്റെ മെച്ചപ്പെട്ട സേവനം ലഭ്യമാകുക

വിവരങ്ങളറിയാന്‍ ഉപയോക്താക്കളെ സഹായിക്കുക, ബുദ്ധിയും നര്‍മ്മവും ഉപയോഗിച്ച് ഉത്തരങ്ങള്‍ നല്‍കുക, എക്‌സ് പ്ലാറ്റ്ഫോമിലൂടെ (മുന്‍പ് ട്വിറ്റര്‍) തത്സമയ ഡാറ്റയിലേക്ക് ആക്സസ് നല്‍കുക എന്നിവയാണ് ലക്ഷ്യം.

ലോകത്തിലെ ഏറ്റവും മികച്ച എഐ ചാറ്റ്ബോട്ടെന്ന് അവകാശപ്പെട്ടാണ് ഇലോണ്‍ മസ്‌കിന്റെ എഐ കമ്പനിയായ എക്സ് എഐ Grok-3 പുറത്തിറക്കിയിരിക്കുന്നത്. Grok-3 പുറത്തിറക്കുന്നത് ഏറെ പ്രതീക്ഷയോടെ ആണെന്നും ചുരുങ്ങിയ സമയം കൊണ്ട് ഗ്രോക് 2 നെക്കാള്‍ മികവുറ്റതാണ് തെളിയിക്കുമെന്നും ഡെമോ ഇവന്റില്‍ മസ്‌ക് പറഞ്ഞു.

ഗ്രോക്3ക്ക് മുന്‍ഗാമിയായ ഗ്രോക്2ന്റെ 10 മടങ്ങ് കമ്പ്യൂട്ടിങ് ശേഷിയുമുണ്ട്. 2025 ജനുവരി ആദ്യം മോഡല്‍ പ്രീ-ട്രെയിനിങ് പൂര്‍ത്തിയാക്കി, ദിനംപ്രതി കൂടുതല്‍ ശേഷി കൈവരിച്ച് മെച്ചപ്പെടുന്നു.

ഡീപ് സെര്‍ച്ച് എഐ

ഗ്രോക്3യുടെ ശ്രദ്ധേയമായ സവിശേഷതകളില്‍ ഒന്ന് ലളിതമായ ഉത്തരങ്ങള്‍ക്കപ്പുറം പോകുന്ന എഐയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് സെര്‍ച്ച് എഞ്ചിനായ ഡീപ് സെര്‍ച്ച് ആണ്. സാധാരണ ചാറ്റ്ബോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, ഡീപ് സെര്‍ച്ച് ചിന്താ പ്രക്രിയയെ വിശദീകരിക്കുന്നു, കൂടാതെ അത് ചോദ്യങ്ങളെ എങ്ങനെ വ്യാഖ്യാനിക്കുന്നുവെന്നും പ്രതികരണങ്ങള്‍ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും വിശദീകരിക്കുന്നു.

പ്രീമിയം+ ഉപയോക്താക്കള്‍ക്ക് പ്രവേശനം

ഗ്രോക്3 ഇപ്പോള്‍ എക്സ് പ്രീമിയം+ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ലഭ്യമാണ്. ഗ്രോക് മൊബൈല്‍ ആപ്പിലും Grok.com വെബ്‌സൈറ്റിലുമുള്ള ഉപയോക്താക്കള്‍ക്കായി xAI SuperGrok എന്ന പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും അവതരിപ്പിക്കുന്നുണ്ട്.

ALSO WATCH