11
Apr 2025
Sat
11 Apr 2025 Sat
Muslim scholars issue 'fatwa' calling for 'jihad' against Israel

മുസ്ലിം രാജ്യങ്ങളും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും ഇസ്രായേലിനെതിരേ ജിഹാദ്(വിശുദ്ധ യുദ്ധം) നടത്തണമെന്ന് ആഹ്വാനം ചെയ്ത് പ്രമുഖ പണ്ഡിതന്‍മാര്‍. (Muslim scholars issue ‘fatwa’ calling for ‘jihad’ against Israel ) 17 മാസമായി ഫലസ്തീന്‍ ജനതയ്‌ക്കെതിരേ ക്രൂരമായി ആക്രമണം നടത്തുന്ന ഇസ്രായേലിനെ തടയേണ്ടത് മുസ്ലിംകളുടെ ബാധ്യതയാണെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭ(ഐയുഎംഎസ്) മതവിധി (ഫത്‌വ) പുറപ്പെടുവിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേല്‍ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കാന്‍ സൈനികമായും സാമ്പത്തികമായും രാഷ്ട്രീയമായും മുസ്ലിം രാജ്യങ്ങള്‍ ഇടപെടണമെന്ന് ഐയുഎംഎസ് സെക്രട്ടറി ജനറല്‍ അലി അല്‍ ഖറദാഗി ആഹ്വാനം ചെയ്തു. നേരത്തേ ലോക പ്രശസ്ത പണ്ഡിതന്‍ യുസൂഫുല്‍ ഖറദാവി നേതൃത്വം നല്‍കിയിരുന്ന പണ്ഡിത സംഘടനയാണ് ഐയുഎംഎസ്.

ഗസ പൂര്‍ണമായും തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കേ ഇസ്ലാമിക രാജ്യങ്ങള്‍ അവരെ സഹായിക്കാതിരിക്കുന്നത് ഇസ്ലാമിക നിയമ പ്രകാരം നമ്മുടെ സഹോദരങ്ങള്‍ക്കെതിരേ ചെയ്യുന്ന കൊടിയ പാപമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ALSO READ: ’14 രക്ഷാ പ്രവര്‍ത്തകരെ കൊലപ്പെടുത്തി ആംബുലന്‍സുകള്‍ അടക്കം കുഴിച്ചു മൂടി’

മേഖലയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന മുസ്ലിം പണ്ഡിതന്‍ എന്ന നിലയില്‍ ഖറദാഗിയുടെ ആഹ്വാനത്തിന് മുസ്ലിം ലോകത്ത് വലിയ പ്രാധാന്യമുണ്ട്. ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ ഇസ്ലാമിക പണ്ഡിതര്‍ പുറപ്പെടുവിക്കുന്ന ഇസ്ലാമിക നിയമവിധിയാണ് ഫത്വ എന്നറിയപ്പെടുന്നത്. അപൂര്‍വ്വ സാഹചര്യങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ യുദ്ധത്തിനുള്ള ഫത്വ പുറപ്പെടുവിക്കുന്നത്.

ഗസയിലെ മുസ്ലിംകളെ ഇല്ലായ്മ ചെയ്യാന്‍ ശത്രു നടത്തുന്ന ശ്രമങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ പിന്തുണ നല്‍കുന്നത് മതനിയമപ്രകാരം നിഷിദ്ധമായ(ഹറാം) കാര്യമാണെന്ന് ഖറദാഗി പറഞ്ഞു.

ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത്, ആയുധങ്ങള്‍ കൊണ്ടു പോകുന്നതിന് തുറമുഖങ്ങളിലോ മറ്റ് കര, കടല്‍ മാര്‍ഗങ്ങളിലോ സൗകര്യമൊരുക്കുന്നത് തുടങ്ങിയവയും നിഷിദ്ധമാണ്.

അധിനിവേശകര്‍ക്കെതിരേ വ്യോമ, കര, കടല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്ര പണ്ഡിത സഭ മതവിധി പുറപ്പെടുവിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സംഘടനയിലെ മറ്റ് 14 മുസ്ലിം പണ്ഡിതന്മാരും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. എല്ലാ മുസ്ലിം രാജ്യങ്ങളും ഇസ്രായേലുമായുള്ള സമാധാന കരാര്‍ പുനപ്പരിശോധിക്കാന്‍ പണ്ഡിത സഭ ആഹ്വാനം ചെയ്തു. ഫലസ്തീനില്‍ സമാധാനം സ്ഥാപിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന് അമേരിക്കന്‍ മുസ്ലിംകള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഖറദാഗി ആഹ്വാനം ചെയ്തു.

കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രായേല്‍
വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കേ ഇസ്രായേല്‍ ഗസയില്‍ കൂട്ടക്കുരുതി തുടരുകയാണ്. വെടിനിര്‍ത്തല്‍ ലംഘിച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ 12,00ലേറെ ഫലസ്തീനികളെയാണ് ഇസ്രായേല്‍ കൊന്നു തള്ളിയത്. 2023 ഒക്ടോബര്‍ മുതല്‍ അര ലക്ഷത്തിലേറെ ഫലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്.