കണ്ണൂര്‍: പ്രമുഖ ഡിജിറ്റല്‍ ഉല്‍പ്പന്ന ശൃംഖലയായ മൈജിയുടെ ബാഹുബലി ഷോറൂം മൈജി ഫ്യൂച്ചര്‍ കണ്ണൂര്‍ താണയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അഞ്ച് നിലകളിലായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷോറൂമുകളിലൊന്നായ കണ്ണൂര്‍ മൈജി ഫ്യൂച്ചറിന്റെ ഉദ്ഘാടനം സിനിമാതാരങ്ങളായ മഞ്ജു വാര്യരും ടൊവിനോ തോമസും മൈജി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ കെ ഷാജിയും ചേര്‍ന്ന് നിര്‍വഹിച്ചു.
|
കണ്ണൂര്‍- കോഴിക്കോട് റോഡില്‍ താണയില്‍ ക്രിസ്റ്റല്‍ പ്ലാസ ബില്‍ഡിങ്ങിലാണ് ഷോറൂം. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം മൊബൈല്‍ ഫോണ്‍, ടാബ്ലൈറ്റ്, ലാപ്ടോപ്പ്, ഡിജിറ്റല്‍ അക്സെസറീസ് എന്നിവ ഗ്രൗണ്ട് ഫ്ളോറിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രിയങ്കരമായ ഡിജിറ്റല്‍ ഗെയിമുകള്‍ എക്സ്പീരിയന്‍സ് ചെയ്യാവുന്ന ഗെയിമിങ് എക്സ്പീരിയന്‍സ് ലോഞ്ച്, നവീനമായ ഹോം ഓട്ടോമേഷന്‍ ലോഞ്ച്, റെഫ്രിജറേറ്റര്‍സ്, ഫ്രീസെര്‍സ്, കൂളേഴ്സ് എന്നിവ ഫസ്റ്റ് ഫ്ളോറിലും വാഷിങ് മെഷീന്‍, ഡിഷ് വാഷര്‍, എ.സി, ചിമ്മിണി, ഹോബ് എന്നിവ രണ്ടാം നിലയിലും ക്രമീകരിച്ചിരിക്കുന്നു.


