27
Nov 2024
Sat
27 Nov 2024 Sat
Nasar Kautheni Suspended by education department over POCSO case

പോക്‌സോ കേസില്‍ അറസ്റ്റിലായ നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. മലപ്പുറം വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് വിഎച്ച്എസ്എസിലെ അറബി അധ്യാപകനായ നാസര്‍ കറുത്തേനിയെ നവംബര്‍ 21നാണ് പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറാണ് സസ്പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ വണ്ടൂര്‍ പോലീസ് ആണ് നാസറിനെതിരേ പോക്സോ കേസെടുത്തതും അറസ്റ്റ് ചെയ്തതും. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി, കെ എല്‍ 10 പത്ത്, തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടാണ് നാസര്‍ കറുത്തേനി ശ്രദ്ധേയനായത്.

ALSO READ:  നടനും അധ്യാപകനുമായ നാസര്‍ കറുത്തേനി പോക്‌സോ കേസില്‍ അറസ്റ്റില്‍