24
Nov 2024
Fri
24 Nov 2024 Fri
Nazer Karutheni

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നപരാതിയില്‍ സിനിമ സീരിയല്‍ നടനനും അധ്യാപകനുമായ അബ്ദുല്‍ നാസര്‍ (നാസര്‍ കറുത്തേനി- 55) അറസ്റ്റില്‍. വണ്ടൂര്‍ സ്വദേശിയാണ്. എല്‍പി വിഭാഗം അധ്യാപകനായ നാസര്‍ കറുത്തേനി തന്റെ സ്വകാര്യ ഓഫീസില്‍ വെച്ച് കഴിഞ്ഞ ഞായറാഴ്ച വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. വണ്ടൂര്‍ കാളികാവ് റോഡിലെ അധ്യാപകന്റെ സ്വകാര്യ ഓഫീസില്‍ വെച്ച് പീഡനം നടന്നന്നൊണ് പരാതി. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വഴിയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി. പിന്നാലെ അധ്യാപകര്‍ പൊലിസിനെ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ അധ്യാപകന്‍ ഒളിവില്‍ പോയെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ പോലീസില്‍ കീഴടങ്ങുകയായിരുന്നു. ആടുജീവിതം, സുഡാനി ഫ്രം നൈജീരിയ, കുരുതി, ഹലാല്‍ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ നാസര്‍ കറുത്തേനി അഭിനയിച്ചിട്ടുണ്ട്. കൂടാതെ സാമൂഹികപ്രവര്‍ത്തനങ്ങളിലും നാസര്‍ സജീവമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Actor and teacher Abdul Nasser arrested in POCSO case after complaint of molestation of student