21
Aug 2023
Tue
21 Aug 2023 Tue

അമിതവണ്ണം എന്ന് പറയുന്നതിലെ പ്രധാന പ്രശ്‌നമാണ് ചാടിയ വയര്‍. ചിലര്‍ക്കെങ്കിലും ഇതൊരു വലിയ പ്രശ്‌നമാണ്. മാറിയ ജീവിതശൈലിയും ഭക്ഷണക്രമവും ആണ് അമിതവണ്ണത്തിന്റെ പ്രധാന കാരണങ്ങള്‍. അധികം ശ്രദ്ധ നല്‍കിയില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാന്‍ ഈ അമിതവണ്ണം കാരണമാകും. ഹൃദ്രോഗം പോലുള്ള ജീവന് വരെ ഭീഷണിയുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും അമിതവണ്ണം കാരണമാകാറുണ്ട്. തെറ്റായ ഭക്ഷണശീലം കൊണ്ടും വ്യായാമമില്ലായ്മ കൊണ്ടും ഈ പ്രശ്‌നം ഉണ്ടാകാം. അമിത മധുരത്തിന്റെ ഉപയോഗവും കൊഴുപ്പ് കൂടുന്നതിന് കാരണമാകുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണിത്. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന നമ്മുടെ കിച്ചനില്‍ തന്നെ ഈസിയായി ഉണ്ടാക്കാന്‍ കഴിയുന്ന ചില പാനീയങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കറുവപ്പട്ട വെള്ളം
കറികള്‍ക്ക് മണം ലഭിക്കാനാണ് പലരും കറുവപ്പട്ട ഉപയോഗിക്കുന്നത്. വയറിന്റെ ചുറ്റും അടിഞ്ഞ് കൂടുന്ന കൊഴുപ്പ് കുറയ്ക്കാന്‍ ഇത് സഹായിക്കും. ദിവസവും വെറും വയറ്റില്‍ കറുവപ്പട്ട വെള്ളം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല കൂടുതല്‍ ഊര്‍ജ്ജം ലഭിക്കാനും സഹായിക്കുന്നു.

നാരങ്ങ വെള്ളം
നാരങ്ങ വെള്ളത്തിന് ജലാംശം നല്‍കാനും ഉപാപചയം വര്‍ദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കഴിയും. ഭക്ഷണത്തിന് മുമ്പ് നാരങ്ങാ വെള്ളം കുടിക്കുന്നത് ദഹനത്തെ പ്രോത്സാഹിപ്പിക്കാനും മെച്ചപ്പെടുത്താനും സഹായിക്കും. കാരണം, നാരങ്ങാനീരില്‍ കാണപ്പെടുന്ന സിട്രിക് ആസിഡ്, ആമാശയത്തില്‍ ഉല്‍പാദിപ്പിക്കുന്ന ദഹന ദ്രാവകമായ ഗ്യാസ്ട്രിക് ആസിഡ് സ്രവണം വര്‍ദ്ധിപ്പിക്കുമെന്ന് തെളിയിച്ചതാണ്.

ഇഞ്ചി ചായ
ഇഞ്ചി ശരീരഭാരത്തിലും വയറിലെ കൊഴുപ്പിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായി പഠനം പറയുന്നു. കാരണം അതില്‍ ശക്തമായ ഡൈയൂററ്റിക്, തെര്‍മോജെനിക് പ്രോെ്രെപറ്റികള്‍ അടങ്ങിയിരിക്കുന്നു. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ശരീരത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും.

ഉലുവ വെള്ളം
ഉലുവയില്‍ വളരെയധികം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഉലുവ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കൊളസ്‌ട്രോള്‍, െ്രെടഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ, ഉലുവയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നതാണ്.

Natural Home Remedies To Reduce Belly Fat