21
May 2023
Mon
21 May 2023 Mon

കൊച്ചി: ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടി നവ്യ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേടിക്കാനായി ഒന്നുമില്ലെന്നും ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ ശാരീരിരക അസ്വസ്ഥതകളെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയതെന്നും നടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ ചിത്രമായ ‘ജാനകി ജാനേ’യുടെ പ്രെമോഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ തിയേറ്ററുകളില്‍ നേരിട്ടിത്തെ നവ്യ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ടായിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് നവ്യയ്ക്ക് അപ്രതീക്ഷിതമായി ശാരീരിരക അസ്വസ്ഥത ഉണ്ടാകുന്നത്. ആരോഗ്യ പ്രശ്നങ്ങളാല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ നവ്യ അറിയിക്കുകയും ചെയ്തു. നവ്യനായരെ നേരിട്ട് കണ്ട് സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ സുഹൃത്തായ നടി നിത്യ ദാസ് എത്തിയിരുന്നു. അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനേ മികച്ച പ്രതികരണം നേടി തിയേറ്റുകളില്‍ മുന്നേറുകയാണ്.