‘കോളജ് കുമാരിയെ പോലെ’; മകന്റെ കാമറയില്‍ പതിഞ്ഞ നവ്യാ നായരുടെ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍
|
മകന്‍ സായിയുടെ കാമറയില്‍ പതിഞ്ഞ നടി നവ്യാ നായരുടെ മാസ് ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഫ്‌ളോറല്‍ പ്രിന്റുകളുള്ള മിനി സ്‌കര്‍ട്ടും പിങ്ക് നിറത്തിലുള്ള ടോപ്പും ധരിച്ച് സുന്ദരിയായ നവ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. നവ്യ ഇപ്പോഴും ചെറുപ്പമാണെന്നും കോളജ് കുട്ടിയെപ്പോലെ തോന്നുമെന്നുമാണ് ആരാധകരുടെ കമന്റുകള്‍.
കഴിഞ്ഞ മാസമാണ് മകന്‍ സായിക്കൊപ്പം നടി നവ്യാ നായര്‍ ഇന്ത്യോനേഷ്യയിലെ ബാലിയില്‍ അവധി ആഘോഷിക്കാന്‍ പോയത്. യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായത്.
ഫോട്ടോഗ്രാഫര്‍ ആരെന്ന് നവ്യ പറയുന്നില്ലെങ്കിലും ഫോട്ടോയിലുള്ള ഗ്ലാസില്‍ മൊബൈലില്‍ ചിത്രമെടുക്കുന്ന സായിയെ കാണാന്‍ സാധിക്കും. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരം വിവാഹ ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് വീണ്ടുമെത്തിയത്.


