മുംബൈ: ഒന്നിലധികം ഗണേശ വിഗ്രഹങ്ങള്‍ കടലില്‍ നിമജ്ജനം ചെയ്തതിന് ശേഷം ഞായറാഴ്ച മുംബൈയിലെ ജുഹു ബീച്ചില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ശുചീകരണം സംഘടിപ്പിച്ചു. 10 ദിവസം നീണ്ടുനില്‍ക്കുന്ന ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് അന്ത്യം കുറിച്ചായിരുന്നു ക്ലീനിങ്. ദിവ്യജ് ഫൗണ്ടേഷന്റെ സ്ഥാപകയായ അമൃത ഫഡ്‌നാവിസ് ഞായറാഴ്ച രാവിലെയാണ് ബീച്ച് വൃത്തിയാക്കാന്‍ എത്തിയത്. നിമജ്ജനത്തിന് ശേഷം ബീച്ചില്‍ ധാരാളം അഴുക്ക് ഉണ്ടായിരുന്നു. അതിനാലാണ് ജുഹു ബീച്ചില്‍ ഒരു ശുചീകരണ കാമ്പയിന്‍ നടത്തിയത്. അമൃത ഫഡ്‌നാവിസും ഈ ശുചീകരണ കാമ്പയിനില്‍ പങ്കാളിയായി. അമൃതയ്‌ക്കൊപ്പം ബോളിവുഡ് നടന്‍ അക്ഷയ് കുമാറും ഉണ്ടായിരുന്നു. അമൃത ഫഡ്‌നാവിസും അക്ഷയ് കുമാറും ബീച്ച് സ്വയം വൃത്തിയാക്കി.
|
നടന്‍ അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും ക്ലീനിങ് ദൗത്യത്തില്‍ പങ്കെടുത്തെങ്കിലും നെറ്റിസണ്‍സിന്റെ ശ്രദ്ധ മുഴുവനും അമൃതയുടെ ഡ്രസ്സിലേക്ക് ആയിരുന്നു. അമൃത ഫഡ്‌നാവിസിന്റെ വസ്ത്രരീതിക്കെതിരെ ഒരുവിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വളരെയധികം വിമര്‍ശനം ഉന്നയിച്ചു. വളരെ ഇറുകിയ ജിം വെയര്‍ ധരിച്ചാണ് അമൃത ക്ലീനിങ്ങിന് എത്തിയത്.
View this post on Instagram
‘അവള്‍ ശരിയായ വസ്ത്രം ധരിച്ച് ഇവിടെ വരേണ്ടതായിരുന്നു.’- ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ‘ഇത്രയും ഇറുകിയ വസ്ത്രം ധരിച്ച് മാലിന്യം പെറുക്കുന്നതിന്റെ യുക്തി എന്താണ്, ആരെങ്കിലും ദയവായി എന്നോട് പറയൂ.’- മറ്റൊരു ഉപയോക്താവ് ചോദിച്ചു. ‘അയ്യോ ദൈവമേ, അവള്‍ എന്ത് വസ്ത്രമാണ് ധരിക്കുന്നത്, അവള്‍ക്ക് ലജ്ജ തോന്നുന്നില്ലേ?’- മൂന്നാമന്‍ എഴുതി. ‘ആരെങ്കിലും അവള്‍ക്ക് ശരിയായ വസ്ത്രങ്ങള്‍ കൊടുക്കൂ, പാവം പെണ്‍കുട്ടിക്ക് ഒന്നുമില്ല.’- നാലാമന്‍ പറഞ്ഞു. ‘ഇത്രയും പരിഹാസ്യമായ വസ്ത്രങ്ങള്‍ ധരിച്ച് നിങ്ങള്‍ എത്ര മികച്ച കാര്യങ്ങള്‍ ചെയ്താലും നിങ്ങള്‍ക്ക് മികച്ചവരാകാന്‍ കഴിയില്ല.’- എന്നാണ് മറ്റൊരാള്‍ കമന്റിട്ടത്. അമൃത ഫഡ്‌നാവിസ് പലപ്പോഴും എന്തെങ്കിലും കാരണത്താല്‍ ശ്രദ്ധാകേന്ദ്രമായി തുടരുകയാണെന്ന് മറ്റൊരാളും പറഞ്ഞു.
ക്ലീനിങ്ങിന് ശേഷം അമൃത മാധ്യമങ്ങളോടും സംസാരിച്ചു. വിസര്‍ജന് ശേഷം ഇന്ന് ഞങ്ങള്‍ ജുഹു ബീച്ചില്‍ ഒരു വലിയ ബീച്ച് ശുചീകരണം സംഘടിപ്പിച്ചു. ഞങ്ങളുടെ ബീച്ചുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിനാല്‍ വിവിധ സംഘടനകള്‍ ഞങ്ങളോടൊപ്പം ചേര്‍ന്ന- അവര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ലോകമെമ്പാടുമുള്ള എല്ലാ ഗണേശ ഭക്തര്‍ക്കും എന്റെ ആശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Amruta Fadnavis, wife of Maharashtra Chief Minister Devendra Fadnavis and founder of Divyaj Foundation, has once again hit the headlines. A latest video of her has gone viral on the internet, drawing mixed reactions from social media users. While some praised her initiative, many netizens criticized her appearance in the viral clip. Let’s take a closer look at what happened.





