വിഷുക്കൈനീട്ടം നല്‍കാന്‍ പുത്തന്‍ നോട്ടുകള്‍ വേണോ?, ഇതാ സൗകര്യമൊരുക്കി റിസര്‍വ് ബാങ്ക്
|
തിരുവനന്തപുരം: വിഷുവിന് പുതുപുത്തന്‍ നോട്ടുകള്‍ കൈനീട്ടം നല്‍കാന്‍ ആഗ്രഹമുണ്ടെങ്കില്‍ വാങ്ങാന്‍ സൌകര്യമൊരുക്കി റിസര്‍വ് ബാങ്ക്. തിരുവനന്തപുരത്തെ ആര്‍ബിഐ ആസ്ഥാനത്തു നിന്നും വിവിധ കേന്ദ്രങ്ങളിലെ കറന്‍സി ചെസ്റ്റുകളില്‍ നിന്നും പുതിയ കറന്‍സികളും നാണയ തുട്ടുകളും ലഭ്യമാണ്. രാവിലെ 10നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് എത്തേണ്ടത്.
10 രൂപ നോട്ടുകള്‍ക്ക് മാത്രമാണ് ക്ഷാമമെന്ന് ആര്‍ബിഐ അറിയിച്ചു. വിഷുക്കാലത്തു മാത്രമല്ല, എല്ലാക്കാലത്തും പുതിയ നോട്ടുകള്‍ക്കും ചില്ലറകള്‍ക്കും റിസര്‍വ് ബാങ്കിനെയും കറന്‍സി ചെസ്റ്റുകളെയും സമീപിക്കാവുന്നതാണെന്നും ആര്‍ബിഐ അറിയിച്ചു.
new notes will be available reserve bank for vishukaineetam
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


