04
Oct 2024
Wed
04 Oct 2024 Wed
New York schools closed for Diwali First in history

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി അമേരിക്കന്‍ സ്റ്റേറ്റില്‍ ദീപാവലിക്ക് സ്‌കൂളുകള്‍ക്ക് അവധി. ദീപാവലിയോടനുബന്ധിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ ദീപാവലി സവിശേഷമാണെന്നും ആഘോഷങ്ങള്‍ക്കായി നവംബര്‍ ഒന്ന് അവധിയായിരിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് മേയറിന്റെ ഓഫീസ് അറിയിച്ചു.

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് ആണ് ദീപാവലിക്ക് സ്‌കൂള്‍ അവധി പ്രഖ്യാപിച്ചത്. ദീപാവലി ദിനത്തില്‍ കുട്ടികള്‍ക്ക് ക്ഷേത്രത്തില്‍ പോകേണ്ടിവരുമെന്നും അതുകൊണ്ടാണ് അവധി അനുവദിക്കുന്നതെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ദിലീപ് ചൗഹാന്‍ പറഞ്ഞു.

കഴിഞ്ഞ ജൂണില്‍ തന്നെ ദീപാവലിക്ക് സ്‌കൂള്‍ അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദീപാവലി വിളക്കുകളുടെ ഉത്സവമാണെന്നും ഹിന്ദുക്കളും ജൈനരും സിഖുകാരും ബുദ്ധമതക്കാരും എല്ലാവരും ആഘോഷിക്കുന്നതാണെന്നും അവധി കൊടുത്താല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് ആഘോഷത്തില്‍ പങ്കുചേരാന്‍ കഴിയുമെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്ക് സിറ്റിയിലെ മൊത്തം കണക്കെടുത്താല്‍ 11 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികളുണ്ട്. വിവിധ തരത്തിലുള്ള കമ്യൂണിറ്റികളും ഉണ്ട്. വൈറ്റ് ഹൗസും ദീപാവലി ആശംകള്‍ അറിയിച്ച് ട്വീറ്റ്‌ചെയ്തു.

New York schools closed for Diwali; First in history

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക