08
Aug 2024
Mon
08 Aug 2024 Mon
newlywed girl found hanging dead in her husband's house

ആലപ്പുഴ: നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. (newlywed girl found hanging dead in her husband’s house). ആലപ്പുഴ ലജ്‌നത്ത് വാര്‍ഡില്‍ പനക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭര്‍ത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങിവന്നപ്പോള്‍ ആസിയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നും ആസിയയുടെ ഫേസ്ബുക്ക് സ്റ്റാറ്റസിലുണ്ട്. സ്റ്റാറ്റസ് ഇട്ടത് പെണ്‍കുട്ടിയാണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. വിവാഹത്തിന് ഒരു മാസം മുമ്പായിരുന്നു ആസിയയുടെ പിതാവിന്റെ മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാല് മാസം മുന്‍പായിരുന്നു വിവാഹം. മൂവാറ്റുപുഴയില്‍ ദന്തല്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ആസിയ ആഴ്ചയിലൊരിക്കല്‍ മാത്രമാണ് ആലപ്പുഴയിലെ ഭര്‍തൃവീട്ടിലേക്ക് വരുന്നത്.

ഭര്‍ത്താവ് ആലപ്പുഴയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. മരണകാരണം എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവിന്റേയും ബന്ധുക്കളുടേയും മൊഴിയെടുക്കും.

മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍ 1056, 0471 2552056)

Newlywed was found hanging in her husband’s house. Muneer’s wife Asia (22), a native of Kayamkulam, died in Panakkal homestead in Alappuzha Lajnath Ward.