21
Apr 2026
Fri
21 Apr 2026 Fri
POCSO case filed against priest who sexually abuse minor boy during Maundy Thursday

പെസഹാ ചടങ്ങുകളുടെ ഭാഗമായുള്ള ഭവനസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ വൈദികനെതിരേ കേസ്. തൃശൂര്‍ കൊരട്ടിയിലാണ് സംഭവം. കൊരട്ടി കോനൂര്‍ പള്ളി വികാരി ഫാദര്‍ ജോസഫ് കോടിയനെതിരെയാണ് പോലീസ് കേസെടുത്തത്. മൂന്നുവര്‍ഷം മുമ്പ് പോക്‌സോ കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസമാണ് ജോസഫ് കോടിയന്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ഇതേത്തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട കുട്ടി പീഡനവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ പോലീസിലും സഭയിലും വിവരം അറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ വൈദികന്‍ ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു.

ALSO READ: ഇറാനില്‍ നിന്ന് എണ്ണയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട ചരക്കുകപ്പല്‍ യാത്രാമധ്യേ ലക്ഷ്യസ്ഥാനം ചൈനയിലേക്ക് മാറ്റി