10
Oct 2023
Wed
10 Oct 2023 Wed

അല്‍ ഹിലാലിനായി ഗോള്‍ നേടി നെയ്മര്‍; ടീമിന് ഉജ്വല വിജയം| Video

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തെഹ്‌റാന്‍: സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ഹിലാലിന് വേണ്ടി ആദ്യ ഗോള്‍ നേടി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ ഇറാനിയന്‍ ക്ലബ്ബായ നസ്സാജി മാസന്ദരനെതിരായ മത്സരത്തിലായിരുന്നു നെയ്മറിന്റെ ഗോള്‍. കളിയില്‍ ഏകപക്ഷീയമായ മൂന്നുഗോളിന് സൗദി ക്ലബ്ബ് ജയിച്ചു.
മത്സരത്തില്‍ 58ാം മിനിറ്റിലായിരുന്നു നെയ്മറിന്റെ ഗോള്‍. അലക്‌സാണ്ടര്‍ മിട്രോവിച്ച് (18) ഇന്‍ജുറി ടൈമില്‍ സലേഹ് അല്‍ ഷെഹരി (90+ 3) ആണ് മറ്റ് രണ്ടുഗോളുകള്‍ നേടിയത്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലെയും നെയ്മറുടെ ആദ്യ ഗോള്‍ കൂടിയാണിത്. അല്‍ ഹിലാലിന് വേണ്ടിയുള്ള നെയ്മറിന്റെ അഞ്ചാമത്തെ മത്സരമാണിത്. പരുക്ക് മൂലം താരത്തിന്റെ അരങ്ങേറ്റം ഒരുമാസത്തിലേറെ വൈകിയിരുന്നു. ഇതിനാല്‍ ആദ്യ മത്സരങ്ങളില്‍ താരം പകരക്കാരനായാണ് ഇറങ്ങിയിരുന്നത്.

മത്സരത്തിനിടെയുണ്ടായ സംഘര്‍ഷം കാരണം ഇരു ടീമിലെയും ഓരോ 38 ാം മിനിറ്റില്‍ ചുവപ്പ്കാര്‍ഡ് കണ്ട് പുറത്തായി. അല്‍ ഹിലാലിന്റെ സല്‍മാന്‍ അല്‍ ഫരാജിനും നസ്സാജിയുടെ അമീര്‍ മുഹമ്മദ് ഹൗഷ്മാന്‍ദുമാണ് പുറത്തായത്.

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഡിയില്‍ രണ്ട് കളിയില്‍ നിന്ന് ഒരു ജയവുമായി അല്‍ഹിലാലാണ് മുന്നില്‍. ആദ്യ മത്സരത്തില്‍ നാവ്ബഹോറിനോട് സമനില വഴങ്ങിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക