08
Jan 2024
Mon
08 Jan 2024 Mon

കൊച്ചി: ചോദ്യപ്പേപ്പറില്‍ പ്രവാചകനിന്ദ നടത്തിയതിന് തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ പ്രഫ. ടി ജെ ജോസഫിന്റെ കൈപ്പത്തിയ വെട്ടിയ കേസില്‍ പിടിയിലായ മുഖ്യപ്രതി സവാദിന്റെ ബന്ധുക്കള്‍ക്ക് എന്‍ഐഎ നോട്ടിസ്. ചോദ്യം ചെയ്യലിന് കൊച്ചിയിലെ എന്‍ഐഎയുടെ ഓഫിസില്‍ നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍ മട്ടന്നൂര്‍ പരിയാരം ബേരത്ത് താമസിച്ചുവന്നിരുന്ന സവാദ് കഴിഞ്ഞദിവസമാണ് എന്‍ഐഎയുടെ പിടിയിലായത്. എറണാകുളം സബ് ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ ടി ജെ ജോസഫ് സവാദിനെ തിരിച്ചറിഞ്ഞിരുന്നു. കേസിലെ മറ്റുപ്രതികള്‍ക്ക് കഴിഞ്ഞ വര്‍ഷം ജൂലൈ 13ന്് കോടതി ശിക്ഷ വിധിച്ചിരുന്നു. ആറുപ്രതികളില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തമായിരുന്നു കോടതി ശിക്ഷ വിധിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക