05
May 2023
Wed
05 May 2023 Wed

പോപുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കേരള, കര്‍ണാടക, ബിഹാര്‍ സംസ്ഥാനങ്ങളിലായി 25 കേന്ദ്രങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തുന്നത്. കര്‍ണാടകയില്‍ ദക്ഷിണ കന്നഡയില്‍ 16 ഇടത്താണ് എന്‍ഐഎ റെയ്ഡ് നടത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ 2022 ജൂലൈ 12ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടുവെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് വിവരം. പുലര്‍ച്ചെ നാലരയോടെയാണ് കര്‍ണാടകയില്‍ എന്‍ഐഎ സംഘം റെയ്ഡിനെത്തിയത്. ബന്ത് വാള്‍, പു്തൂര്‍ എന്നിവിടങ്ങളില്‍ നിന്നായി അഞ്ചുപേരെ എന്‍ഐഎ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക