അബുജ: നൈജീരിയന്‍ നാവികസേന തടവിലാക്കിയ മലയാളികൾ അടക്കമുള്ള എണ്ണക്കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം. എട്ടുമാസത്തിനു ശേഷമാണ് ഇവരുടെ മോചനം സാധ്യമായത്. എംടി ഹീറോയിക് ഇദുന്‍ കപ്പലും ജീവനക്കാരുടെ പാസ്പോര്‍ട്ടും അധികൃതർ വിട്ടുനല്‍കി.
|
അസംസ്കൃത എണ്ണമോഷണം, സമുദ്രാതിര്‍ത്തി ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ വർഷമാണ് നൈജീരിയന്‍ നാവിക സേന എംടി ഹീറോയിക് ഇദുന്‍ പിടിച്ചെടുത്തത്. ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു കപ്പല്‍. ആഗസ്ത് 12 മുതല്‍ ഇക്വറ്റോറിയല്‍ ഗിനിയിലെ നേവിയുടെ തടവിലായിരുന്നു ഇവര്‍. കപ്പലിന്റെ ചീഫ് ഓഫിസർ മലയാളിയായ
സനു ജോസ് ആണ് . മോചന വാർത്ത ഇവരുടെ കുടുംബത്തിനും രാജ്യത്തിനാകെയും ആശ്വാസമായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





