30
Feb 2023
Fri
30 Feb 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ഇന്ന് മലയാളത്തില്‍ റിലീസ് ചെയ്തത് ഒമ്പത് ചിത്രങ്ങള്‍. മലയാള സിനിമയില്‍ ഇത് ആദ്യമായാണ് ഒമ്പത് ചിത്രങ്ങള്‍ ഒരു ദിവസം റിലീസ് ചെയ്തത്. ആദില്‍ അഷ്റഫ് സംവിധാനം ചെയ്ത ഷറഫുദ്ധീനും ഇടവേളക്ക് ശേഷം ഭാവനയും മുഖ്യവേഷത്തിലെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’, ഷൈന്‍ ടോം ചാക്കോയും സംയുക്തയും മുഖ്യവേഷത്തിലെത്തുന്ന മനു സുധാകരന്‍ സംവിധാനം ചെയ്ത ‘ബൂമറാങ്’, ഐജി മിനി സംവിധാനം ചെയ്ത ‘ഡിവോഴ്‌സ്’, ശ്രീവല്ലഭന്റെ ‘ധരണി’, സി നെറ്റോ എഴുത്തും സംവിധാനവും നിര്‍വഹിച്ച ‘ഏകന്‍’, അനിഖ മുഖ്യവേഷത്തിലെത്തുന്ന ആല്‍ഫ്രഡ് ഡി സാമുവലിന്റെ ‘ഓ മൈ ഡാര്‍ലിംഗ്’, ഇടവേളക്ക് ശേഷം നിത്യ ദാസ് മടങ്ങിയെത്തുന്ന അനില്‍ കുമ്പഴയുടെ ‘പള്ളിമണി’, അര്‍ജുന്‍ അശോകനും അനശ്വരയും പ്രധാന വേഷങ്ങളിലെത്തുന്ന നിഖില്‍ മുരളിയുടെ ‘പ്രണയ വിലാസം’, അജിത് തോമസ് സംവിധാനം ചെയ്ത ‘സന്തോഷം’ എന്നീ സിനിമകളാണ് ഇന്ന് വെള്ളിത്തിരയില്‍ എത്തിയത്. ഇത്രയധികം സിനിമകള്‍ ഒരുമിച്ച് റിലീസ് ചെയ്യുന്നത് നിര്‍മാതാക്കള്‍ക്ക് സാമ്പത്തികമായി നഷ്ടം ഉണ്ടാകും എന്നാണ് പ്രൊഡ്യൂസര്‍ അസോസിയേഷന്റെ നിലപാട്. ഒരു ദിവസം ഇറങ്ങിയ ഈ സിനിമകള്‍ എങ്ങനെ ജനങ്ങളിലേക്ക് എത്തും എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് മലയാള സിനിമയുടെ പിആര്‍ഒ വാഴൂര്‍ ജോസ് വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക