01
Oct 2025
Wed
01 Oct 2025 Wed
nine students and teached admited in hospital after pepper spray used by student

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് ഒമ്പത് വിദ്യാര്‍ഥികളെയും ഒരു അധ്യാപികയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കല്ലിയൂര്‍ പുന്നമൂട് എച്ച്എഎസ്എസിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ക്ലാസ് മുറിയില്‍ പെപ്പര്‍ സ്‌പ്രേ കൊണ്ടുവന്നതും ഇത് സഹപാഠികള്‍ക്കു നേരെ പ്രയോഗിച്ചതും. തമാശയ്ക്കാണ് വിദ്യാര്‍ഥിനി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചത്. ഇതോടെ വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും ശ്വാസതടസ്സമടക്കമുള്ള ബുദ്ധിമുട്ടുണ്ടായി.

ഉടന്‍ തന്നെ ഇവരെയും അധ്യാപികയെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സ്വയരക്ഷയ്ക്കായി സ്ത്രീകള്‍ പെപ്പര്‍ സ്പ്രേ കരുതാറുണ്ട്. കൗതുകത്തില്‍ വിദ്യാര്‍ഥി ഇത് സഹപാഠികള്‍ക്കു നേരെ പ്രയോഗിച്ചതാണ് വിനയായത്.

ALSO READ: ആത്മഹത്യക്കു ശ്രമിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി ആശുപത്രിയിലേക്കു പോകവെ കാര്‍ മറിഞ്ഞ് മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക