ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 2025ലെ റാങ്കിങ് പട്ടിക പുറത്തിറക്കി. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിങ് ഫ്രെയിംവര്‍ക് (എന്‍.ഐ.ആര്.എഫ്) പത്താം പതിപ്പ് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ രാവിലെ 11 മണിക്ക് നടന്ന പ്രത്യേക പരിപാടിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ആണ് പുറത്തിറക്കിയത്.
|
ഇത്തവണ ഓവറോള്‍ പെര്‍ഫോമന്‍സ്, യൂനിവേഴ്സിറ്റികള്‍, കോളജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, എന്‍ജിനീയറിങ്, മാനേജ്മെന്റ്, ഫാര്‍മസി, മെഡിക്കല്‍, ഡെന്റല്‍, നിയമം, ആര്‍ക്കിടെക്ചര്‍, പ്ലാനിങ്, അഗ്രിക്കള്‍ച്ചര്‍, ഓപണ്‍ എ.ഐ തുടങ്ങി 17 വിഭാഗങ്ങളിലായാണ് എന്‍.ഐ.ആര്.എഫ് റാങ്കിങ് നിര്‍ണയിക്കുന്നത്. ടീച്ചിങ്, ലേണിങ് ആന്‍ഡ് റിസോഴ്സസ്, റിസര്‍ച്ച്, പ്രഫഷനല്‍ പ്രാക്ടീസ്, ഗ്രാജ്വേഷന് ഔട്കം, എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള കോര്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ്.
രാജ്യത്തെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളുടെ പട്ടികയില്‍ അഹ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(ഐ.ഐ.എം)വീണ്ടും ഒന്നാമതെത്തി. ബംഗളൂരു ഐ.ഐ.എമ്മിനാണ് രണ്ടാംസ്ഥാനം. കോഴിക്കോട് ഐ.ഐ.എമ്മാണ് മൂന്നാംസ്ഥാനത്ത്.
ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ഐ.ഐ.ടി റൂര്‍ക്കിയാണ് ഒന്നാംസ്ഥാനത്ത്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ്(കാലിക്കറ്റ്) രണ്ടാംസ്ഥാനത്ത്. ന്യൂഡല്‍ഹിയിലെ ജാമിയ മില്ലിയ്യ റാങ്ക് പട്ടികയില്‍ അഞ്ചാംസ്ഥാനത്തുണ്ട്.
മികച്ച യൂനിവേഴ്സിറ്റികളുടെ വിഭാഗത്തില്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് ആണ് ഒന്നാംസ്ഥാനത്ത്. ഓവറോള്‍ വിഭാഗത്തില്‍ മദ്രാസ് ഐ.ഐ.ടിയും ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസും, ബോംബെ ഐ.ഐ.ടിയും ഡല്‍ഹി ഐ.ഐ.ടിയും കാണ്‍പൂര്‍ ഐ.ഐ.ടിയുമാണ് മുന്നിലുള്ളത്. തുടര്‍ച്ചയായ 10ാം വര്‍ഷമാണ് മദ്രാസ് ഐ.ഐ.ടി ഈ വിഭാഗത്തില്‍ ഒന്നാമതെത്തുന്നത്.
ഓവറോള്‍ പെര്‍ഫോമന്‍സില്‍ കേരള യൂണിവേഴ്സിറ്റി 42ആം സ്ഥാനത്തുണ്ട്. കുസാറ്റ് 50ആം സ്ഥാനത്തും എംജി യൂണിവേഴ്സിറ്റി 79ആം സ്ഥാനത്തുമാണ്.
മികച്ച മാനേജ്മെന്റ് കോളജുകളുടെ പട്ടിക ഇങ്ങനെയാണ്:
അഹ്മദാബാദ് ഐ.ഐ.എം
ബംഗളൂരു ഐ.ഐ.എം
കോഴിക്കോട് ഐ.ഐ.എം
?ഡല്‍ഹി ഐ.ഐ.ടി
ലഖ്നോ ഐ.ഐ.എം
മുംബൈ ഐ.ഐ.എം
കൊല്‍ക്കത്ത ഐ.ഐ.എം
ഇന്‍ഡോര്‍ ഐ.ഐ.എം
മാനേജ്മെന്റ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഗുരുഗ്രാം
എക്സ്.എല്‍.ആര്.ഐ-സേവ്യര്‍ സ്കൂള്‍ ഓഫ് മാനേജ്മെന്റ്-ജാംഷഡ്പൂര്‍
ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് രംഗത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങള്‍
റൂര്‍ക്കീ ഐ.ഐ.ടി
കാലിക്കറ്റ് എന്‍.ഐ.ടി
ഖരഗ്പൂര്‍ ഐ.ഐ.ടി
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് സയന്‍സസ് ആന്‍ഡ് ടെക്നോളജി, ഷിബ്പൂര്‍
ജാമിയ മില്ലിയ്യ യൂനിവേഴ്സിറ്റി, ന്യൂഡല്‍ഹി
റാങ്ക് നില സംബന്ധിച്ച സമ്പൂര്‍ണ വിവരങ്ങള്‍ NIRF വെബ്സൈറ്റായ website: nirfindia.org ല്‍ ലഭിക്കും.





