26
Feb 2024
Mon
26 Feb 2024 Mon

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വർധിപ്പിക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ 1600 രൂപയായി തുടരും. സാമൂഹ്യ സുരക്ഷാ പെൻഷൻ സമയബന്ധിതമായി നൽകാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം പാർട്ടിക്കകത്ത് ഉയർന്നിരുന്നു. എന്നാൽ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ പെൻഷൻ വർധിപ്പിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.

ഈ വർഷത്തെ കേരളീയം പരിപാടിക്കായി 10 കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി പറഞ്ഞു. കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ച് ഫീച്ചറുകളും മറ്റും തയ്യാറാക്കുന്നവർക്ക് പ്രോത്സാഹന സമ്മാനത്തിനായി 10 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.

2020-21ൽ കേരളത്തിന്റെ മൊത്തം ചെലവ് 1,38,884 കോടി രൂപയായിരുന്നു. 2022-23ൽ അത് 1,58,738 കോടി രൂപയായി ഉയർന്നു. ഈ വർഷം അവസാനമാവുമ്പോഴേക്കും അത് 1,68,407 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

ഏകദേശം 30,000 കോടി രൂപയുടെ വർധനവാണ് മൂന്ന് വർഷത്തിനിടയിൽ ഉണ്ടായത്. സാമൂഹ്യക്ഷേമ പദ്ധതികൾ വേണ്ടെന്നുവച്ച് ചെലവ് നിയന്ത്രിക്കാൻ സർക്കാർ തയാറല്ലെന്നും ധനമന്ത്രി പറഞ്ഞു.