|
വാഷിങ്ടണ്‍: പരിസ്ഥിതി സൗഹൃദമായ പേപ്പര്‍ സ്‌ട്രോകളെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ബൈഡന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ പേപ്പര്‍ സ്‌ട്രോകള്‍ ഇനി വേണ്ടെന്നും പ്ലാസ്റ്റിക്കിലേക്ക് മടങ്ങണമെന്നും ട്രംപ് പറഞ്ഞു. അമേരിക്ക പ്ലാസ്റ്റിക് സ്‌ട്രോ ഉപയോഗിക്കുന്നതിലേയ്ക്ക് തിരിച്ചു വരും. ഇതുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് അടുത്തയാഴ്ച ഒപ്പുവെയ്ക്കും. പ്ലാസ്റ്റികിലേയ്ക്ക് മടങ്ങൂവെന്ന് ട്രംപ് ട്വീറ്റ്‌ചെയ്തു.
അധികാരമേറ്റതിന് തൊട്ടു പിന്നാലെ പാരിസ് കാലാവസ്ഥാ വ്യതിയാന കരാറില്‍ നിന്ന് യു.എസ് പിന്‍മാറിയിരുന്നു. ഇതിനുപുറമേയാണ് പ്ലാസ്റ്റികിലേയ്ക്ക് തിരികെ പോകണമെന്ന ട്രംപിന്റെ പ്രഖ്യാപനം.
രാജ്യത്ത് പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്കുള്ള വിലക്ക് നീക്കുന്ന ഉത്തരവില്‍ താന്‍ അടുത്ത ആഴ്ച ഒപ്പുവെയ്ക്കുമെന്നും പേപ്പര്‍ സ്‌ട്രോകള്‍ക്കായുള്ള ബൈഡന്‍ സര്‍ക്കാരിന്റെ നയം പരിഹാസ്യമാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
ലിബറല്‍ പേപ്പര്‍ സ്‌ട്രോകള്‍ പ്രവര്‍ത്തിക്കില്ല’ എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത ബ്രാന്‍ഡഡ് പ്ലാസ്റ്റിക് സ്‌ട്രോകളും മറ്റും തിരഞ്ഞെടുപ്പ് സമയത്ത് ട്രംപിന്റെ പ്രചാരണ സംഘം പുറത്തിറക്കിയിരുന്നു.
No more paper straws, plastic is enough: Trump on order


