തിരുവനന്തപുരം: മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല. അടുത്ത രാജ്യസഭാ സീറ്റ് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മൂന്നാം സീറ്റിന് ലീഗിന് പൂർണ അർഹതയുണ്ട്. എന്നാൽ പ്രായോഗിക ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചു.
|
ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം പൂർത്തിയായി. കോൺഗ്രസിന്റെ 16 സീറ്റിൽ 15ലും സിറ്റിങ് എംപിമാരുള്ള സാഹചര്യത്തിൽ മൂന്നാം സീറ്റ് അനുവദിക്കാനുള്ള ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചു.
അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് നല്‍കും. അതിനു അടുത്തു വരുന്ന രാജ്യസഭാ സീറ്റ് കോൺഗ്രസിനായിരിക്കും. അതാണ് ഫോർമുല. രാജ്യസഭാ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസും ലീഗും പങ്കിടും. ഫോര്‍മുല ലീഗ് അംഗീകരിച്ചു. കോൺഗ്രസ് സീറ്റ് ചർച്ചകൾ ഉടൻ തീരും. നാളെ സ്ക്രീനിങ് കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





