17
Nov 2023
Thu
17 Nov 2023 Thu

ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘നവംബർ 9’ എന്ന ചിത്രം പ്രഖ്യാപിച്ചു. ക്യൂബ്‌സ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ്, അബ്ദുൾ ഖദ്ദാഫ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. മാധ്യമ പ്രവർത്തകനായിരുന്ന പ്രദീപ് എം നായരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ബാബരി മസ്ജിദ് പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ അനൗൻസ്‌മെന്റ് പോസ്റ്റർ പുറത്തിറക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള സർക്കാർ ഫയലിൽ തുടങ്ങി, സുപ്രീം കോടതി, ഇന്ത്യൻ ഭൂപടം, ഗർഭസ്ഥ ശിശു, എന്നിങ്ങനെ ബാബറി മസ്ജിദിൽ അവസാനിക്കുന്ന മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷൻ എന്റർടെയ്‌നർ ‘മാർക്കോ’ ആണ് ഉണ്ണിയെ നായകനാക്കി നേരത്തെ ക്യൂബ്‌സ് പ്രഖ്യാപിച്ച ചിത്രം. ഇതിന് പിന്നാലെയാണ് ‘നവംബർ 9’ കൂടി ഉണ്ണിയുടേതായി പ്രഖ്യാപിച്ചത്. മിഖായേൽ എന്ന നിവിൻ പോളി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്.

ക്യൂബ്‌സ് എന്റർടെയ്ൻമെന്റ് ‘മാർക്കോ’യ്ക്ക് ശേഷമാകും ‘നവംബർ 9’ യുടെ ചിത്രീകരണം ആരംഭിക്കുക. അടുത്തവർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. വാർത്താ പ്രചരണം: ടെൻ ഡിഗ്രി നോർത്ത്.