പോലീസ് റെയ്ഡിനെത്തിയതോടെ ലോഡ്ജില്‍ കാമുകനൊപ്പം വിവസ്ത്രയായ നിലയിലായിരുന്ന യുവതി കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴെവീണു. ഓടിക്കൂടിയവര്‍ കൈയില്‍ കിട്ടിയ വസ്ത്രങ്ങള്‍ ഉപയോഗിച്ച് യുവതിയുടെ നഗ്നത മറച്ചു. ആഗ്രയിലാണ് സംഭവം.
|
യുവതി വീണതോടെ കാമുകനും ലോഡ്ജ് ജീവനക്കാരും ഓടി രക്ഷപെട്ടു. പരിക്കേറ്റ യുവതിയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസില്‍ നിന്ന് രക്ഷപ്പെടാനായി യുവതി ഒളിച്ചിരുന്നത് കനംകുറഞ്ഞ റൂഫ് ഡക്ടിനുള്ളിലായിരുന്നു. ഭാരം താങ്ങാനാവാതെ റൂഫ് ഡക്ട് തകരുകയും യുവതി താഴേക്കു വീഴുകയുമാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.
അഞ്ചു മുറികളും ഒരു ഹാളുകളുമാണ് ലോഡ്ജില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരു മുറി പിറന്നാള്‍ ആഘോഷത്തിനായി അലങ്കരിച്ചിരുന്നുവെന്നും ബാക്കി മുറികള്‍ അലങ്കോലമായിരുന്നുവെന്നും പോലീസ് പറഞ്ഞു. ലോഡ്ജില്‍ സംശയകരമായ പ്രവര്‍ത്തനങ്ങളാണ് നടന്നിരുന്നതെന്നാണ് സമീപവാസികള്‍ പോലീസിനു നല്‍കിയ മൊഴി.
ALSO READ: പിഎഫ്‌ഐ ബന്ധമാരോപിച്ച് ബിസിനസുകാരനില്‍ നിന്ന് വ്യാജ പോലീസ് തട്ടിയത് 1.32 കോടി രൂപ





