25
Sep 2024
Fri
25 Sep 2024 Fri
Nurse Cuts Doctor’s Private Parts With Blade to Escape from Gang-Rape

കൂട്ടബലാല്‍സംഗം ചെയ്യാനുള്ള ശ്രമം ചെറുത്ത നഴ്‌സ് അക്രമികളിലൊരാളായ ഡോക്ടറുടെ ജനനേന്ദ്രിയം ബ്ലേഡിന് മുറിച്ചുനീക്കി. ബിഹാറിലെ സമസ്തിപൂറിലാണ് സംഭവം.  ആര്‍ബിഎസ് ഹെല്‍ത് കെയര്‍ സെന്റര്‍  അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. സഞ്ജയ് കുമാറിനാണ് ജനനേന്ദ്രിയം നഷ്ടപ്പെട്ടത്. ഡോ. സഞ്ജയ് കുമാറും രണ്ട് കൂട്ടാളികളും ചേര്‍ന്നാണ് നഴ്‌സിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച ശേഷം ഓടിരക്ഷപ്പെട്ട നഴ്‌സ് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പാഞ്ഞെത്തിയ പോലീസ് ഡോ. സഞ്ജയ് കുമാറിനെയും ഇയാളുടെ കൂട്ടാളികളായ സുനില്‍ കുമാര്‍ ഗുപ്തയെയും അവദേഷ് കുമാറിനെയും അറസ്റ്റ് ചെയ്തു.