തൃശൂര്‍: പഞ്ചായത്ത് സെക്രട്ടറിയുടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ പോയതോടെ പഴയന്നൂര്‍ പഞ്ചായത്ത് ഓഫിസിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. നിരവധി ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തിയവര്‍ ഇതോടെ നിരാശരായി മടങ്ങി. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.
ഓഫിസില്‍ ആകെയുണ്ടായിരുന്നത് ഒരു ജീവനക്കാരന്‍ മാത്രമാണ്. വയോധികരടക്കമുള്ളവര്‍ മണിക്കൂറുകളോളം കാത്ത് നിന്നെങ്കിലും ഉച്ചവരെ ആരും എത്തിയില്ലെന്ന് വിവിധ സേവനങ്ങള്‍ക്കായി എത്തിയവര്‍ പറയുന്നു.
|
ഒരു ക്രമീകരണവുമേര്‍പ്പെടുത്താതെ ജീവനക്കാര്‍ കൂട്ടത്തോടെ പോയത് ന്യായീകരിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. ജനങ്ങളുടെ പ്രയാസത്തിനും ബുദ്ധിമുട്ടിനും ഉദ്യോഗസ്ഥരും ഭരണ സമിതിയും മറുപടി പറയണമെന്നാണ് ആവശ്യം. അതേ സമയം രാഷ്ട്രീയ മുതലെടുപ്പുമായി ഡി.വൈ.എഫ്.െഎ രംഗത്തെത്തി. പഞ്ചായത്ത് ഭരണം കുത്തഴിഞ്ഞ നിലയിലാണെന്നും ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ ഭരണ സമിതിക്ക് കഴിയുന്നില്ലെന്നും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ഡി.വൈ. എഫ്.ഐ പഴയന്നൂര്‍ ബ്ലോക്ക് സെക്രട്ടറി അമല്‍ രാജ് അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





