ന്യൂഡൽഹി: ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിൽ തോൽക്കാൻ കാരണം മോദിയെന്ന അപശകുനമെന്ന് രാഹുൽ ഗാന്ധി. ഫൈനൽ കാണാൻ അപശകുനം എത്തിയതോടെയാണ് ഇന്ത്യ തോറ്റതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുലിന്റെ പരിഹാസം. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
|
‘ഇന്ത്യ തോറ്റത് മോദിയുടെ സാന്നിധ്യം കൊണ്ടാണ്. ഇന്ത്യ നന്നായി കളിച്ച് ഒറ്റ കളിയും തോൽക്കാതെ ഫൈനൽ വരെ എത്തിയതാണ്. എന്നാൽ അപശകുനമായി മോദി ഫൈനൽ മത്സരം കാണാനെത്തിയതോടെ കളി തോറ്റ് ഇന്ത്യ പുറത്തായി’- എന്നായിരുന്നു രാഹുലിന്റെ പരിഹാസം.
നേരത്തേ, സമൂഹമാധ്യമങ്ങളിലും മോദിക്കെതിരെ പരിഹാസം വ്യാപകമായി ഉയർന്നിരുന്നു. ഇന്ത്യ തോൽവിയിലേക്ക് നീങ്ങുമ്പോൾ നരേന്ദ്രമോദി ചിരിച്ചുകൊണ്ട് നിൽക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് സമൂഹമാധ്യമങ്ങൾ പരിഹാസം ചൊരിഞ്ഞത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





