15
Sep 2023
Fri
15 Sep 2023 Fri

ചെന്നൈ: വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യയുടെ കല്യാണ സാരിയിൽ നവവരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ റാണിപ്പെട്ട് സ്വദേശിയായ ശരവണനെ (27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശരവണനും ചെങ്കൽപെട്ട് സ്വദേശിനിയായ 21കാരിയും തമ്മിലുള്ള വിവാഹം രണ്ടു ദിവസം മുമ്പായിരുന്നു നടന്നത്. ഭാര്യ ഇന്നലെ പുലർച്ചെ എഴുന്നേറ്റപ്പോൾ ശരവണനെ കല്യാണ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ശരവണനും യുവതിയും മധുവിധു ആഘോഷിക്കാനായി ഇന്നലെ യാത്ര പോകാൻ തീരുമാനിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ചെങ്കൽപെട്ട് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക