23
Jan 2023
Fri
23 Jan 2023 Fri

തൃ​ശൂ​ര്‍ കാ​ട്ടൂ​രി​ല്‍ ഒ​ന്ന​ര​വ​യസ്സുകാ​രി ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍ വീ​ണുമ​രി​ച്ചു. പൊ​ഞ്ഞ​നം സ്വ​ദേ​ശി കു​റ്റി​ക്കാ​ട​ന്‍ ജോ​ര്‍​ജി​ന്‍റെ മ​ക​ള്‍ എ​ല്‍​സ മ​രി​യ ആ​ണ് മ​രി​ച്ച​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കു​ട്ടി​യെ കാ​ണാ​തെ വ​ന്ന​തോ​ടെ വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ബാ​ത്ത്‌​റൂ​മി​ലെ ബ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന വെ​ള്ള​ത്തി​ല്‍ കു‍ഞ്ഞിനെ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സംഭവം.

ഇ​തു​വ​ഴി ​വ​ന്ന കാ​ട്ടൂര്‍ സി​ഐ​യും സം​ഘ​വും പൊലീ​സ് ജീ​പ്പി​ല്‍ ഉ​ട​നെ കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​രു​മി​ച്ച് ജ​നി​ച്ച മൂ​ന്നു കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളാ​ണ് മ​രി​ച്ച എ​ല്‍​സ മരിയ. മ​റ്റ് ര​ണ്ട് പേ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളാ​ണ്.