22
Feb 2025
Thu
22 Feb 2025 Thu
One dies and four injured in Iddly boiler blast in Kaloor

എറണാകുളം കലൂരില്‍ ഇഡലിക്കടയില്‍ ബോയ്‌ലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്ക്. കലൂര്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ ഡെലി കഫേയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയായ സുമിത് ആണ് മരിച്ചത്. വ്യാഴം വൈകുന്നേരം നാലോടെയാണ് സംഭവം.
വന്‍ ശബ്ദത്തോടെയാണ് ബോയ്‌ലര്‍ പൊട്ടിത്തെറിച്ചത്. അപകടസമയം നിരവധി പേര്‍ കഫേയില്‍ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുമിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ബോയ്‌ലറിലെ മര്‍ദ്ദം പുറത്തുപോവാതെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് നിഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക